'എസ്തറിന്റെ പിന്നാലെ ഷോര്‍ട്ട് ഫിലിം എടുക്കാന്‍ നടന്ന രോഹിത് ഞങ്ങളുടെ കുട്ടായി'; ധന്യ മേരി വര്‍ഗീസ് പറയുന്നു

ദൃശ്യം 2വില്‍ അനുമോളുടെ പിന്നാലെ ഷോര്‍ട്ട് ഫിലിം എടുക്കാന്‍ നടന്ന രോഹിത്തിനെ പരിചയപ്പെടുത്തി നടി ധന്യ മേരി വര്‍ഗീസ്. സിനിമ-  സീരിയല്‍ താരമായ ധന്യയുടെ അനിയനാണ് രോഹിത് എന്ന കഥാപാത്രമായി വേഷമിട്ട ഇഗ്നേഷ്യസ് സി.ജെ. കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി സിനിമയി്ല്‍ എത്തിയതിന്റെ സന്തോഷമാണ് ധന്യ പങ്കുവെച്ചിരിക്കുന്നത്.

ധന്യ മേരി വര്‍ഗീസിന്റെ കുറിപ്പ്:

ദൃശ്യം 2 കണ്ടതു മുതല്‍ കാത്തിരിക്കുകയായിരുന്നു എസ്തറിന്റെ പിന്നാലെ ഷോര്‍ട്ട് ഫിലിം എടുക്കാന്‍ നടന്ന രോഹിത്, ഞങ്ങളുടെ കുട്ടായിയെ (എന്റെ അനിയന്‍ ഇഗ്നേഷ്യസ് സി.ജെ) ഒന്നു കണ്ടു കിട്ടാന്‍. ഇന്നലെ അവനും ചാച്ചനും ആന്റിയും വീട്ടില്‍ വന്നതോടെ പിന്നെ വേറൊന്നും നോക്കിയില്ല, നമ്മുടെ സ്റ്റാറിനെ പിടിച്ചു നിര്‍ത്തി 2 ഫോട്ടോ എടുത്തു.

അങ്ങനെ ഞങ്ങളുടെ ഫാമിലിയില്‍ നിന്നും ഒരാള്‍ കൂടി ക്യാമറക്കു മുന്നില്‍ എത്തി. കോളജില്‍ സ്റ്റാര്‍ ആയതിന്റെ ത്രില്ലില്‍ ആണ് ആശാന്‍. അടുത്തതെന്താ പരിപാടിയെന്നു ചോദിച്ചപ്പോള്‍ ദൃശ്യം 2ലെ സോംഗിനു കൊറിയോഗ്രാഫി ചെയ്തു ഷൂട്ട് ചെയ്തു കഴിഞ്ഞു, ഇനി അതു പോസ്റ്റാനുള്ള പരിപാടിയിലാണ് ആശാന്‍.

അതു എങ്ങനേലും ലാലേട്ടന്റെ മുന്നിലെത്തിക്കണം എന്നുള്ളതാണ് ആഗ്രഹം.. എന്താല്ലേ പിള്ളേരെല്ലാം വേറെ ലെവല്‍ ആണെന്നെ. ചെറിയ വേഷമാണെങ്കിലും ഒരു വലിയ സിനിമയിലൂടെ തുടക്കം കിട്ടിയ കുട്ടായിക്ക് ചേച്ചിയുടെ ബെസ്റ്റ് വിഷസ്. എല്ലാരുടെയും സപ്പോര്‍ട്ട് വേണം കേട്ടോ എന്റെ അനിയന്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു