കൃപാസനത്തെ കുറിച്ച് നടി ധന്യ മേരി വര്‍ഗീസ് നടത്തിയ സാക്ഷ്യംപറച്ചില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. ഇപ്പോഴിതാ വിഷയത്തില്‍ മറുപടിയുമായി എത്തിയിരിക്കുകയാണ് ഇരുവരും.
കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും ഇതേക്കുറിച്ച് മനസ്സ് തുറന്നത്
‘പലരും കൃപാസനം പത്രങ്ങള്‍ കൊണ്ടു പോകും. ചിലര്‍ അത് വെച്ച് മണ്ടത്തരങ്ങള്‍ കാണിച്ചു. അങ്ങനെ മണ്ടത്തരങ്ങള്‍ കാണിച്ചവരെ വെച്ച് ട്രോളുകളുണ്ടായിരുന്നു. ഞാന്‍ എനിക്കുണ്ടായ അനുഭവം ഞാന്‍ സാക്ഷ്യം പറഞ്ഞു.
പക്ഷെ ഇങ്ങനെ ട്രോളപ്പെടുന്ന, സ്ഥാപനത്തെ കുറിച്ച് പൈസ മേടിച്ച് സാക്ഷ്യം പറഞ്ഞുവെന്ന് പറഞ്ഞ് ഒരാള്‍ യൂട്യൂബിലിട്ടു. എനിക്ക് വിഷമമായി. നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങള്‍ ആളുകള്‍ പറയുന്നത് എനിക്ക് അറിയില്ലായിരുന്നു.
ശരിക്കും അവിടെ ഒരുപാട് നല്ല കാര്യങ്ങള്‍ നടക്കുന്നുണ്ട്. അതിന്റെ മറവില്‍ ഒന്ന് രണ്ട് അബദ്ധങ്ങള്‍ പറ്റിയിട്ടുണ്ടാകും. മനുഷ്യരല്ലേ എല്ലാം. അവിടെ വരുന്ന എല്ലാവരും 100 ശതമാനം പെര്‍ഫെക്ടല്ല. അബദ്ധങ്ങള്‍ പറ്റും. അതിന്റെ പേരില്‍ അത്രയും നല്ല കാര്യങ്ങള്‍ ചെയ്യുന്ന സ്ഥാപനത്തെ ട്രോളുന്നവരുണ്ട്.
വലിയൊരു ആരോപണമായിരുന്നു അത്. ഒരാളുടെ വിശ്വാസത്തെ ചോദ്യം ചെയ്യാനുള്ള അവകാശം ആര്‍ക്കുമില്ല തങ്ങളെ ട്രോളിയ വ്യക്തിയുടെ വിശ്വാസത്തെ തങ്ങള്‍ ചോദ്യം ചെയ്തിട്ടില്ല. അതിനുള്ള അവകാശമില്ല. നിയമപരമായി മുന്നോട്ട് പോകാനുള്ള മെനക്കേടിനും ഞങ്ങള്‍ തയ്യാറായില്ല. മുമ്പായിരുന്നു ദൈവം പിന്നെ പിന്നെ. ഇപ്പോള്‍ സ്പോട്ടിലാണ്. പ്രമുഖ നടനെതിരെ ഇയാള്‍ ഇതേപോലെ വീഡിയോ ചെയ്തു. എന്നാല്‍ തങ്ങള്‍ ക്ഷമിച്ചത് പോലെ ആ നടന്‍ ക്ഷമിച്ചില്ല, അസ്സലായിട്ട് തന്നെ മറുപടി കൊടുത്തു’- ജോണ്‍ പറയുന്നു.