‘തിരിമാലി’ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായ അനുഭവങ്ങള്‍ പങ്കുവച്ച് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ജനുവരി 27ന് ആണ് തിരിമാലി റിലീസ് ചെയ്തത്. ബിബിന്‍ ജോര്‍ജ്, ധര്‍മജന്‍, ജോണി ആന്റണി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
സിനിമയുടെ കുറച്ച് ഭാഗം കേരളത്തിലും കുറച്ച് ഭാഗം നേപ്പാളിലുമാണ് ചിത്രീകരിച്ചത്. ചിത്രത്തെ കുറിച്ച് ധര്‍മജന്‍ കൗമുദിക്ക് നല്‍കിയ പ്രതികരണമാണ് ശ്രദ്ധ നേടുന്നത്. തങ്ങള്‍ നേപ്പാളില്‍ എത്തിയപ്പോള്‍ അവിടുത്തെ ആളുകള്‍ എന്തിനാണ് സന്ദര്‍ശനമെന്ന് തിരക്കി.
ഷൂട്ടിംഗ് ആണെന്ന് പറഞ്ഞു. ആരാ ഹീറോ എന്നാണ് പിന്നീട് ചോദിച്ചത്. കാലിന് ബുദ്ധമുട്ടുള്ളതിനാല്‍ ബിബിന്‍ വീല്‍ ചെയറില്‍ ഇരിക്കുകയായിരുന്നു. അവര്‍ ചോദിച്ചപ്പോള്‍ താന്‍ ആണ് നായകനെന്ന് പറയാന്‍ ബിബിന് മടിയായി.
പിന്നെ ചുറ്റും നോക്കിയശേഷം താന്‍ ആണ് നായകനെന്ന് ബിബിന്‍ പറഞ്ഞു. അവര്‍ പിന്നെ അവനെ വിശ്വസിക്കാനാവാത്ത തരത്തിലാണ് നോക്കിയത്. ഈ വീല്‍ചെയറില്‍ ഇരിക്കുന്ന ഇവനാണോ നായകന്‍ എന്ന മുഖഭാവമായിരുന്നു.
അവന്‍ മാത്രമല്ല തങ്ങളും കേന്ദ്ര കഥാപാത്രങ്ങളാണ് എന്ന് പറഞ്ഞ് ബിബിന്‍ പരിചയപ്പെടുത്തിയപ്പോഴും അവര്‍ക്ക് തങ്ങളുടെ രൂപം കണ്ട് അത്ഭുതമായിരുന്നു. കാരണം അവരുടെ കണ്ണിലെ ഹീറോകള്‍ ഹിന്ദി സിനിമയിലെ താരങ്ങളാണ്.
അതുകൊണ്ടാണ് തങ്ങള്‍ കേന്ദ്ര കഥാപാത്രങ്ങളാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് വിശ്വസിക്കാന്‍ കഴിയാതെ പോയത് എന്നാണ് ധര്‍മ്മജന്‍ പറയുന്നത്. സിനിമ തിയേറ്ററിലെത്തി എന്നറിയുമ്പോള്‍ അന്ന് അനുഭവിച്ച കഷ്ടപ്പാടുകള്‍ ഒന്നുമല്ലാതെ ആകുന്ന പോലെയാണ് തോന്നുന്നത് എന്നും താരം പറയുന്നു.