നമ്മുടെ ധര്‍മ്മജനും വന്നു മൂന്നു സിനിമകള്‍ സംവിധാനം ചെയ്യാനുള്ള ഓഫര്‍

മലയാളത്തില്‍ ഇന്ന് തിരക്കുള്ള നടനാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ചെറിയ വേഷങ്ങളാണെങ്കിലും ഇറങ്ങുന്ന ഒട്ടുമിക്ക സിനിമകളിലും ധര്‍മ്മജന്റെ സാന്നിദ്ധ്യമുണ്ടാകും. സെറ്റുകളില്‍നിന്ന് സെറ്റുകളിലേക്ക് ഓടിക്കൊണ്ടിരിക്കുന്നതിനിടെ മറ്റൊന്നിനും ധര്‍മ്മജന് സമയവും കിട്ടുന്നില്ല.

മിമിക്രിയില്‍നിന്ന് സിനിമയിലേക്ക് വന്ന ആളായതിനാല്‍ സ്‌കിറ്റിനുള്ള സ്‌ക്രിപ്റ്റ് എഴുതിയും മറ്റും ധര്‍മ്മജന് നല്ല വഴക്കമാണ്. ഇത് കൊണ്ടാകണം മൂന്നു തവണ സിനിമ സംവിധാനം ചെയ്യാനുള്ള ഓഫര്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ തേടി വന്നത്. പക്ഷെ ഓഫര്‍ സ്‌നേഹപൂര്‍വം നിരസിക്കുകയാണ് ധര്‍മ്മജന്‍ ചെയ്തത്.

ഇരുന്നിട്ട് കാല്‌നീട്ടാം എന്ന് വിചാരിച്ചാണ് ഓഫര്‍ നിരസിച്ചതെന്നാണ് ധര്‍മ്മജന്‍ നാനാ മാസികയോട് പറഞ്ഞത്. തന്നെയുമല്ല, അടുത്തൊന്നും സിനിമ സംവിധാനം ചെയ്യാനുള്ള ആലോചനയും ധര്‍മ്മജനില്ല.

സിനിമ ചെയ്യാനുള്ള കോണ്‍ഫിഡന്‍സ് ധര്‍മ്മജനുണ്ട്. പക്ഷെ, അദ്ദേഹം പറയുന്നത് ഒരു സിനിമ ചെയ്യണമെങ്കില്‍ കഥ എഴുതണം, തിരക്കഥ തയാറാക്കണം, ആര്‍ട്ടിസ്റ്റുകളുടെ ഡെയ്റ്റ് എടുക്കണം തുടങ്ങി ഒരുപാട് പണിയുണ്ട്. ഒരു വര്‍ഷത്തോളം സമയമെടുക്കും അതിന്. നിലവിലെ സാഹചര്യത്തില്‍ അത്രയും സമയം കളയാനില്ല.

നിലവില്‍ കുട്ടനാടന്‍ മാര്‍പാപ്പ എന്ന സിനിമയുടെ സെറ്റിലാണ് ധര്‍മ്മജന്‍. അതിന് ശേഷം ധര്‍മ്മജന്റെ തമിഴ് അരങ്ങേറ്റചിത്രവും വരാനുണ്ട്.