പോയി പണി നോക്ക്, എനിക്കെതിരെ ഒന്നും ചെയ്യാനാകില്ല; ധര്‍മ്മജന്‍ ഭീഷണിപ്പെടുത്തിയെന്ന് പ്രവാസി, ഇല്ലെന്ന് നടന്‍

ധര്‍മ്മജന്‍ മോശമായി പെരുമാറിയെന്ന് സാമ്പത്തിക തട്ടിപ്പ് കേസിലെ പരാതിക്കാരന്‍ ആസിഫ് . നഷ്ടങ്ങളെക്കുറിച്ച് നേരിട്ടെത്തി വിവരം ധരിപ്പിച്ചപ്പോള്‍, പോയി പണി നോക്കാനും കേസുകൊടുക്കാനും പറഞ്ഞു. തനിക്കെതിരെ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ഭീഷണിപ്പെടുത്തി. മുന്നോട്ടു പോയാല്‍ എന്ത് ചെയ്യണമെന്ന് അറിയാമെന്ന് പറഞ്ഞെന്നും പരാതിയില്‍ പറയുന്നു.

അതേസമയം, താന്‍ ആരുടേയും അഞ്ചുപൈസ പോലും വെട്ടിച്ചിട്ടില്ലെന്നും പലരും പണം ഇങ്ങോട്ടാണ് തരാനുള്ളതെന്നും ധര്‍മ്മജന്‍ മാധ്യമങ്ങളോട് പറഞ്ഞു. പരാതിക്കാര്‍ തെളിവ് ഹാജരാക്കിയാല്‍ പലിശസഹിതം തിരിച്ചുനല്‍കാന്‍ തയ്യാറാണ്. വ്യാജ പരാതി നല്‍കിയ ആളെ കൂട്ടുകാര്‍ മനപ്പൂര്‍വം ചതിച്ചതാണെങ്കില്‍ അവര്‍ക്കെതിരെ കേസ് കൊടുക്കും.അദ്ദേഹം വ്യക്തമാക്കി.

കോതമംഗലത്ത് ബിസിനസ് ആരംഭിക്കാനാണ് ആസിഫ് ധര്‍മ്മൂസ് ഹബ്ബിനെ സമീപിച്ചത്. 2019 മേയ് 15ന് ടോക്കണ്‍ അഡ്വാന്‍സായി 10,000 രൂപ നല്‍കി. വീട്ടില്‍ വച്ചുള്ള കൂടിക്കാഴ്ചയില്‍ ധര്‍മ്മജന്റെ ഉറപ്പും ലഭിച്ചു. പിന്നീട് പലപ്പോഴായി 43,30,587 രൂപ ഇവര്‍ വാങ്ങിയെന്നാണ് പരാതി. ഹബ്ബിലേക്ക് 2020 മാര്‍ച്ചുവരെ മീന്‍ എത്തിച്ചിരുന്നു. ഏപ്രില്‍ മുതല്‍ വിതരണം നിറുത്തി. ഫ്രാഞ്ചൈസിയുടെ കരാര്‍ ഒപ്പിടാമെന്ന് പറഞ്ഞെങ്കിലും ചെയ്തില്ല. അമേരിക്കയിലെ പെട്രോലിങ്ക് കമ്പനിയില്‍ ഡാറ്റാ സയന്റിസ്റ്റായിരുന്ന ആസിഫ് 2018ലാണ് നാട്ടിലെത്തിയത്.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം