രണ്ട് തവണ ജയിലില്‍ കിടന്നിട്ടുള്ളയാളാണ് താന്‍ എന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. ജയില്‍ ക്ഷേമ ദിനാഘോഷത്തില്‍ പങ്കെടുത്താണ് ധര്‍മജന്‍ സംസാരിച്ചത്. ഒരുപാട് തവണ ജയിലില്‍ പാരിപാടി അവതരിപ്പിക്കാന്‍ വന്നിട്ടുണ്ട്. അത് കൂടാതെ താന്‍ രണ്ട് തവണ ജയിലില്‍ കിടന്നിട്ടുമുണ്ട് എന്നാണ് താരം പറയുന്നത്.
”ഒത്തിരി പൊലീസ് പരിപാടികളില്‍ ഞാനും പിഷാരടിയും പങ്കെടുത്തിട്ടുണ്ട്. ഇപ്പോഴും പൊലീസുകാരുടെ വിളി വരുമ്പോള്‍ അറസ്റ്റ് ചെയ്യാനാണോ, പരിപാടിക്ക് വിളിക്കാനാണോ എന്ന് അറിയാത്ത അവസ്ഥയിലാണ്. മിക്കപ്പോഴും എന്തെങ്കിലും പരിപാടികള്‍ക്കായിട്ട് വിളിക്കും.”
”പക്ഷെ വലിയൊരു കാര്യം എന്ന് പറഞ്ഞാല്‍ കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിങ്ങളെ പോലെ രണ്ട് പ്രാവിശ്യം ഈ ജയിലില്‍ എട്ട് ദിവസം കിടക്കാനുള്ള യോഗം എനിക്ക് ഉണ്ടായിട്ടുണ്ട്. ഞാനും ഒരു ജയില്‍പുള്ളിയായിരുന്നു രണ്ട് പ്രാവിശ്യം. ഇവിടെയുള്ള പഴയ സാറുമാര്‍ക്ക് ഓര്‍മ്മയുണ്ടാകുമായിരിക്കും.”
”പാര്‍ട്ടി പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് മുളവുകാട് മണ്ഡലത്തില്‍ കുടിവെള്ള സമരവുമായി ബന്ധപ്പെട്ട് വാട്ടര്‍ അതോറിറ്റിയെ ആക്രമിക്കുകയൊക്കെ ചെയ്ത കേസില്‍ കിടന്നതാണ് ഒരു പ്രാവിശ്യം. കോളേജില്‍ പഠിക്കുന്ന സമയത്തായിരുന്നു പിന്നെ ഒന്ന്, അത് എന്തിനാണെന്ന് പറയാന്‍ പറ്റില്ല.”
”കേരളത്തിലെ ഒരുമാതിരിപെട്ട ജയിലുകളില്‍ ഒക്കെ പ്രോഗ്രാം ചെയ്യാന്‍ അവസരം കിട്ടിയിട്ടുണ്ട്. ഞാനും പിഷാരടിയും കണ്ണൂരും തിരവന്തപുരത്തും ഒക്കെ ഒരുപാട് പരിപാടികള്‍ ചെയ്തിട്ടുണ്ട്” എന്നാണ് ധര്‍മജന്‍ പറയുന്നത്. ഇതിനൊപ്പം ജയില്‍ ക്ഷേമ ദിനാഘോഷത്തില്‍ പങ്കെടുത്തതില്‍ സന്തോഷമുണ്ടെന്നും ധര്‍മ്മജന്‍ പറഞ്ഞു.