'അജിത്ത് സാര്‍ ഓടി വന്ന് കാലില്‍ വീഴുന്നു, അത് ആരാണെന്ന് മനസിലായപ്പോള്‍ എന്റെ കിളി പോയി'; ധ്രുവന്‍ ധ്രുവ്

അജിത്തിനെ നായകനാക്കി ബോളിവുഡ് നിര്‍മ്മാതാവ് ബോണി കപൂര്‍ സംവിധാനം ചെയ്യുന്ന വലിമൈ തിയേറ്ററുകളില്‍ വലിയ വിജയമായി മാറിയിരിക്കുകയാണ്. ചിത്രത്തിലെ മലയാളി സാന്നിദ്ധ്യമാണ് പേളി മാണിയും ധ്രുവന്‍ ധ്രുവും സിനിമയില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിട്ടുണ്ട്. സിനിമയിലെ ഷൂട്ടിങ്ങ് വിശേഷത്തെ പറ്റി ധ്രുവന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.

ധ്രുവന്റെ വാക്കുകളിങ്ങനെ

‘ഹൈദരാബാദില്‍ ഒരു ഗോഡൌണില്‍ ഷൂട്ട് നടക്കുമ്പോള്‍ അവിടേക്ക് നിമ്മാതാവ് ബോണി കപൂര്‍ വന്നു. പക്ഷേ അത് ആരാണ് എന്ന് എനിക്ക് മനസിലായില്ല. നല്ല സൈസുള്ള ഒരു വ്യക്തി വന്ന് സംവിധായകന്റെ അടുത്തുള്ള കസേരയില്‍ നല്ല കോണ്‍ഫിഡന്‍സോടെ ഇരിക്കുന്നത് കണ്ടപ്പോഴാണ് സിനിമയുമായി അത്രമേല്‍ ബന്ധമുള്ള ആരോ ആണെന്ന തോന്നലുണ്ടായത്.

കുറച്ച് കഴിഞ്ഞപ്പോള്‍ അജിത്ത് സാര്‍ ഓടി വന്ന് അദ്ദേഹത്തിന്റെ കാലില്‍ വീണു. അപ്പോ എന്റെ കിളി പോയി. ഞാന്‍ വിചാരിച്ച ആരുമല്ല, ഇത് വേറെ ആരോ ആണെന്ന് മനസിലായി.’

ഇതാരാ എന്ന് ചോദിച്ചപ്പോഴാണ് അത് ബോണി കപൂറാണ് എന്ന് മനസിലായത്. അദ്ദേഹം തിരക്കിയിരുന്നു. പെട്ടെന്ന് മനസിലാവില്ല. ഫുള്‍ മാസ്‌ക് വെച്ച് മുഖം പാതിയും കവര്‍ ചെയ്ത് സഹിക്കാനാകാത്ത തണുപ്പ് കാരണം തലവഴി ഹുഡിയുമിട്ട് നില്‍ക്കുന്ന തന്നെ മനസിലാവില്ലല്ലോ.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു