Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CELEBRITY TALK

‘പരാതിയോ പരിഭവമോ ഇല്ല, മമ്മൂക്കയോടൊപ്പം അഭിനയിക്കാനാവില്ലല്ലോ എന്ന വിഷമം മാത്രം’; മാമാങ്കത്തില്‍ നിന്ന് ഒഴിവാക്കിയതില്‍ പ്രതികരണവുമായി ധ്രുവന്‍

, 11:31 am

മമ്മൂട്ടിയുടെ ബിഗ്ബജറ്റ് ചരിത്ര സിനിമ മാമാങ്കത്തില്‍ നിന്ന് പുറത്താക്കിയതില്‍ പ്രതികരണവുമായി യുവനടന്‍ ധ്രുവന്‍. ഒരു മുന്നറിയിപ്പുകളുമില്ലാതെയാണ് ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയതെന്ന് ധ്രുവന്‍ പറയുന്നു. ക്വീനിന്റെ വിജയശേഷം മാമാങ്കത്തിനു വേണ്ടി ധ്രുവന്‍ മറ്റു ചിത്രങ്ങള്‍ ഒന്നും തന്നെ ഏറ്റെടുത്തിരുന്നില്ല. ചിത്രത്തിനു വേണ്ടിയുള്ള കിടിലന്‍ മേയ്ക്കോവര്‍ ധ്രുവന് ഏറെ പ്രശംസകള്‍ നേടി കൊടുത്തിരുന്നു.

‘എന്നെ ഒഴിവാക്കിയെന്ന ഫോണ്‍ വന്നപ്പോള്‍ എന്തിനാണെന്ന് ചോദിച്ചില്ല. കേട്ടപ്പോള്‍ തന്നെ വിഷമമായി. എനിക്ക് യാതൊരു പരാതിയോ പരിഭവമോയില്ല ഒന്നും പിടിച്ച് വാങ്ങാനാവില്ല എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. ചിത്രത്തിനു വേണ്ടി ഒരുപാട് എഫര്‍ട്ട് എടുത്തിരുന്നു. ജിമ്മില്‍ നിന്ന് കളരിയിലേക്ക് നിര്‍ത്താതെയുള്ള ഓട്ടമായിരുന്നു. മമ്മൂക്കയും സജീവ് സാറും എനിക്ക് ഒരുപാട് പിന്തുണ തന്നിരുന്നു. മമ്മൂക്കയുടെ ഒപ്പം അഭിനയിക്കാനാവില്ലോ എന്ന സങ്കടമുണ്ടെന്നും’ ധ്രുവന്‍ മനോരമയോട് പ്രതികരിച്ചു.

മികച്ച അഭിനേതാവായ ധ്രുവന്‍ ഒരു വര്‍ഷം കഠിനാധ്വാനം ചെയ്തിട്ടാണ് ഒരു യോദ്ധാവിന്റെ രുപത്തിലേക്ക് എത്തിയത് എന്ന് സംവിധായകന്‍ സജീവ് പിള്ള പറയുന്നു. സ്‌ക്രിപ്റ്റ് എല്ലാം മനപാഠമാണ്. എന്നാല്‍ മാറ്റിയതിന്റെ കാരണം തനിക്ക് വ്യക്തമല്ലെന്നാണ് സജീവ് പറയുന്നത്.

Advertisement