നയന്‍താരയുടെ ഒപ്പം അഭിനയിക്കണം, കേട്ടപ്പോഴെ അച്ഛന്‍ ഓക്കെ പറഞ്ഞു: ധ്യാന്‍ ശ്രീനിവാസന്‍

ലവ് ആക്ഷന്‍ ഡ്രാമ ഒരുക്കുന്ന സമയത്ത് അതില്‍ അഭിനയിക്കാനായി ഞാന്‍ അച്ഛനോട് കഥ പറഞ്ഞു. കഥ പറഞ്ഞ സമയത്ത് തന്നെ അദ്ദേഹം ഓക്കെ പറഞ്ഞു. നയന്‍താരയുടെ അച്ഛനാണെന്ന് മാത്രമെ ഞാന്‍ പറഞ്ഞിരുന്നുള്ളു. അപ്പോഴേക്ക് അദ്ദേഹം ഓക്കെ എന്ന് പറഞ്ഞു. ഞാന്‍ പെട്ടെന്ന് ഷോക്കായി. ഇത് എന്റെ അച്ഛനായത് കൊണ്ടാണോ അതോ നയന്‍താരയുടെ അച്ഛനാണെന്ന് കേട്ടത് കൊണ്ടാണോയെന്ന് സംശയം വന്നു എന്നാണ് ധ്യാന്‍ പറയുന്നത്.

അച്ഛാ ബാക്കി കഥ കൂടി പറയട്ടെയെന്ന് ചോദിച്ചു. പക്ഷെ വേണ്ട ഇത് ഓക്കെയാണൊയിരുന്നു അച്ഛന്റെ മറുപടിയെന്നാണ് ധ്യാന്‍ പറയുന്നത്. നയന്‍ താര എന്ന് കേട്ടതും പുള്ളിക്ക് പിന്നെ കഥ കേള്‍ക്കണമെന്നില്ലായിരുന്നുവെന്നും ധ്യാന്‍ സ്വതസിദ്ധമായ ശൈലിയില്‍ പറയുന്നുണ്ട്. അച്ഛന്‍ തന്നെ ഞെട്ടിച്ച അനുഭവവും ധ്യാന്‍ ഷോയിലൂടെ പങ്കുവെക്കുന്നുണ്ട്.

ഹിഗ്വിറ്റയാണ് ധ്യാനിന്റെ പുതിയ സിനിമ. വിനീത് ശ്രീനിവാസനൊപ്പം ശ്രീനിവാസനും വേഷമിടുന്ന കുറുക്കന്‍ എന്ന സിനിമയും അണിയറയിലൊരുങ്ങുകയാണ്.
അരവിന്ദന്റെ അതിഥികള്‍ എന്ന ചിത്രത്തിനു ശേഷം ശ്രീനിവാസനും മകന്‍ വിനീത് ശ്രീനിവാസനും നാല് വര്‍ഷത്തെ ഇടവേളയിലാണ് ഇരുവരും മറ്റൊരു ചിത്രത്തിന്റെ ഭാഗമാകുന്നത്. ചിത്രത്തില്‍ ഫൈസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരും സുപ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ മറ്റു കാസ്റ്റിംഗ് പുരോഗമിക്കുന്നു.

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത ലൗ ആക്ഷന്‍ ഡ്രാമയില്‍ നിവിന്‍ പോളി, നയന്‍താര, അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍, രഞ്ജി പണിക്കര്‍ തുടങ്ങി നിരവധി പേര്‍ അഭിനയിച്ചിരുന്നു. ജോമോന്‍ ടി. ജോണ്‍ ആണ് ഛായാഗ്രഹണം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം