ഏട്ടനെ ഇനി ഇന്റര്‍വ്യൂവിന് വിളിക്കരുത്, ഞാന്‍ മാന നഷ്ടത്തിന് കേസ് കൊടുക്കും; ധ്യാന്‍ ശ്രീനിവാസന്‍

വിനീത് ശ്രീനിവാസനെക്കുറിച്ച് ധ്യാന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. വിനീതേട്ടന്റെ അഭിമുഖങ്ങള്‍ ഇനി എടുക്കരുതെന്നും, ഇങ്ങനെ പോയാല്‍ മാനനഷ്ട കേസ് കൊടുക്കേണ്ടി വരുമെന്നുമാണ് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ പറയുന്നത്.

തന്റെ പുതിയ സിനിമയായ വീകത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു ധ്യാനിന്റെ പ്രതികരണം. ശരിക്കും എനിക്കൊരു കാര്യം പറയാനുണ്ട്, നിങ്ങള്‍ ഏട്ടന്റെ ഇന്റര്‍വ്യു ഇനിയെടുക്കരുത്. നിങ്ങള്‍ എന്റെ മാത്രം ഇന്റര്‍വ്യു എടുക്കണം. എന്തായാലും, നിങ്ങള്‍ ഓണ്‍ലൈന്‍ മീഡിയ ഒരു തീരുമാനം എടുക്കണം .

ഒന്നെങ്കില്‍ ഞാന്‍, അല്ലെങ്കില്‍ എന്റെ ചേട്ടന്‍. ഞാന്‍ വന്ന് പറയുന്ന കഥകളൊക്കെ കള്ളമാണെന്ന് പറഞ്ഞ് എന്നെ അപമാനിക്കുകയാണ്. മിക്കവാറും മാനനഷ്ടത്തിന് ഞാന്‍ കേസ് കൊടുക്കും” എന്നാണ് ധ്യാന്‍ പറയുന്നത്.

ഒരു രക്ഷയില്ല സത്യത്തില്‍, എല്ലാവരും ഇപ്പോള്‍ എന്നോട് ചോദിക്കും ഞാന്‍ പറയുന്നതൊക്കെ സത്യമാണോയെന്ന്. അതുകൊണ്ട് ഞാന്‍ ഇനി ഒന്നും പറയുന്നില്ലെന്നാണ് ധ്യാന്‍ പറയുന്നത്. ആര്‍ക്കെങ്കിലുമൊക്കെ ഒരു വിശ്വാസം വേണ്ടേ എന്നും ധ്യാന്‍ ചിരിച്ചു കൊണ്ട് ചോദിക്കുന്നുണ്ട്.

സാഗര്‍ ആണ് വീകത്തിന്റെ സംവിധാനം. ധ്യാന്‍ ശ്രീനിവാസന്‍ നായകനാകുന്ന സിനിയില്‍ ശീലു എബ്രഹാം, ഡെയ്ന്‍ ഡേവിസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നിരവധി സിനിമകളാണ് ധ്യാന്റേതായി അണിയറയിലുള്ളത്. സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ്, ഹിഗ്വിറ്റ, പാതിരാ കുര്‍ബാന, അടുക്കള, ത്രയം, ആപ് കൈസേ ഹോ തുടങ്ങിയ സിനിമകള്‍ അണിയറയിലുണ്ട്. ഇതിന് പുറമെ ധ്യാന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന 9 എംഎം എന്ന സിനിമയും അണിയറയിലുണ്ട്.

Latest Stories

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം