ചെന്നൈയില്‍ ഷട്ടില്‍ കളിക്കുമ്പോഴൊന്നും അച്ഛനെ ഒരു പട്ടിയും തിരിഞ്ഞു നോക്കാറില്ല: ധ്യാന്‍ ശ്രീനിവാസന്‍

ചെറുപ്പത്തില്‍ തന്റെ സുഹൃത്തുക്കളോട് അച്ഛന്റെ യഥാര്‍ത്ഥ ജോലി എന്താണെന്ന് പറഞ്ഞിരുന്നില്ലെന്ന് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍. അച്ഛന്‍ ഹാസ്യ നടനാണെന്ന് അറിഞ്ഞാല്‍ സുഹൃത്തുക്കള്‍ കളിയാക്കാമെന്നും തിരക്കഥാകൃത്താണെന്ന് പറഞ്ഞാല്‍ അവര്‍ വിശ്വസിക്കില്ലായിരുന്നെന്നും ധ്യാന്‍ പറഞ്ഞു.

കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ധ്യാനിന്റെ തുറന്നുപറച്ചില്‍. ചെറുപ്പത്തില്‍ അച്ഛനെ അധികം കണ്ടിരുന്നില്ലെന്നും ധ്യാന്‍ പറഞ്ഞു. വിശദമായി വായിക്കാം. രണ്ടിലോ മുന്നിലോ പഠിക്കുന്ന കാലത്ത് അച്ഛനെ കണ്ടിട്ടേയില്ല. ഇടക്ക് വന്നു പോയാലല്ലെ നമ്മള്‍ക്ക് മിസ് ചെയ്യുന്നു എന്നൊക്കെ പറയാന്‍ പറ്റൂ.

അച്ഛനെക്കാളും ഞാന്‍ ശ്രീനിവാസന്‍ എന്ന നടനെയും എഴുത്തുകാരനെയുമാണ് കണ്ടിരുന്നത്. പിന്നെ ടി.വിയില്‍ കാണുന്നത് കൊണ്ടും അങ്ങനെ മിസ് ചെയ്യാറുണ്ടായിരുന്നില്ല. ചെന്നൈയിലേക്ക് താമസം മാറിയതോടെയാണ് അച്ഛന്‍ – മകന്‍ ബന്ധം വന്നത് ധ്യാന്‍ പറഞ്ഞു.

അവിടെ അച്ഛനെ ആരും തിരിച്ചറിയാത്തത് കൊണ്ട് എപ്പോഴും കൂടെ ഉണ്ടാവാറുണ്ടായിരുന്നു. ഞങ്ങള്‍ ഷട്ടില്‍ കളിക്കാറുണ്ട്. അപ്പോഴൊന്നും അച്ഛനെ ഒരു പട്ടിയും തിരിഞ്ഞു നോക്കാറില്ല. നാട്ടില്‍ അച്ഛനെ കണ്ടുകഴിഞ്ഞാല്‍ ആളുകള്‍ പൊതിയും. അതുകൊണ്ട് തന്നെ തമിഴ്‌നാട്ടില്‍ പല സുഹൃത്തുക്കളും അച്ഛന്‍ എന്താ ചെയ്യുന്നത് എന്ന് ചോദിച്ചാല്‍ ബിസിനസുമാന്‍ ആണെന്നേ പറയാറുള്ളൂ.

കാരണം കോമഡി നടന്‍ ആണെന്ന് പറഞ്ഞാല്‍ അവര്‍ കളിയാക്കും. ധ്യാന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി