ഇത്രയും ലോലഹൃദയനായ ആള്‍ എങ്ങനെ ചീത്തവിളിക്കും , വീട്ടില്‍ നിന്നും അച്ഛന്‍ അടിച്ചു പുറത്താക്കിയ എന്നെ നോക്കിയ ചേട്ടന്റെ അവസ്ഥ: ധ്യാന്‍

വിനീത് ശ്രീനിവാസനെക്കുറിച്ച് മനസ്സുതുറന്ന് ധ്യാന്‍. വിനീതിനൊപ്പം താമസിച്ച സമയത്തെ രസകരമായ സംഭവവും ധ്യാന്‍ സ്റ്റാര്‍ മാജിക്ക് ഷോയില്‍ പങ്കുവെച്ചു.

ധ്യാനിന്റെ വാക്കുകള്‍

എന്നെ അച്ഛന്‍ വീട്ടില്‍ നിന്ന് അടിച്ചു പുറത്താക്കിയ സമയത്ത് ഏട്ടനാണ് എന്നെ കെയര്‍ ചെയ്തിരുന്നതും പ്രൊട്ടക്ടറ്റ് ചെയ്തിരുന്നതും. മാസം മാസം പൈസ ഒക്കെ തന്നിരുന്നത്. പുറത്തായ ശേഷം ഞാന്‍ ഈ കോള്‍ സെന്ററില്‍ ഒക്കെ ജോലി ചെയ്ത് കഷ്ടപ്പാടിലും ദാരിദ്ര്യത്തിലും മുന്നോട്ട് പോകുമ്പോഴാണ് നീ എന്റെ കൂടെ വന്ന് നിക്കെന്ന് പറഞ്ഞ് ചേട്ടന്‍ വിളിക്കുന്നത്. അന്ന് ചെന്നൈയില്‍ ആണ് താമസം.

ഞങ്ങള്‍ എല്ലാവരും കൂടി വീട്ടില്‍ എന്‌ജോയ് ചെയ്തിരിക്കുന്ന സമയത്ത് ഒരു കോളിങ് ബെല്‍. ആടി വന്ന് ഞാന്‍ വാതില്‍ തുറന്നപ്പോള്‍ ചേട്ടന്‍. പുള്ളി ഞങ്ങളെ കണ്ടു കയറി വന്നപ്പോള്‍ ഞാന്‍ പറഞ്ഞു, നാളെ വാ എന്ന്.

പുള്ളിയുടെ ഫ്‌ലാറ്റ്, പുള്ളി തന്ന കാശ്. എന്നിട്ട് ഞാന്‍ വാതില്‍ അടച്ചു. പുള്ളി അത് തള്ളി തുറന്നു. പിന്നെ എനിക്ക് ഒന്നും ഓര്‍മ്മയില്ല. ഇത്രയും ലോല ഹൃദയനായ ആള്‍ എങ്ങനെ ചീത്തവിളിക്കും എന്ന് അറിഞ്ഞു. പുള്ളിയുടെ മനസ്സില്‍ ഉള്ളതെല്ലാം പുറത്തുവന്നു.

പുള്ളി ഇറങ്ങി പോയി. ഞാന്‍ വിഷമത്തോടെ വെളുപ്പിന് അഞ്ച് മണിവരെ ഇരുന്ന് മുഴുവന്‍ മദ്യവും കുടിച്ച് തീര്‍ത്ത്. റൂമെല്ലാം വൃത്തിയാക്കി അവസാനം സ്റ്റിക്ക് നോട്ട് പോലൊരു സാധനത്തില്‍ ക്ഷമിക്കണം എന്ന് എഴുതി വെച്ച് അവിടെ നിന്നിറങ്ങി. പിന്നെ രണ്ടുമാസം ലോഡ്ജില്‍ ആയിരുന്നു.

Latest Stories

IPL 2025: ബുംറയ്ക്ക് പകരം മറ്റൊരു ബ്രഹ്മാസ്ത്രം ഞങ്ങൾക്കുണ്ട്, എതിരാളികൾ സൂക്ഷിച്ചോളൂ: സൂര്യകുമാർ യാദവ്

വഴുതിപ്പോകുന്ന സ്വാധീനം; സിപിഎമ്മിന്റെ അസാധാരണ നയ പര്യവേഷണങ്ങള്‍ അതിജീവനത്തിനായുള്ള പാര്‍ട്ടിയുടെ ഗതികെട്ട ശ്രമങ്ങളെ പ്രതിഫലിപ്പിക്കുന്നു

റൊണാൾഡോ ഇപ്പോഴും മികച്ച് നിൽക്കുന്നതിനു ഒറ്റ കാരണമേ ഒള്ളു; അൽ ഹിലാൽ പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

മരുമകളുടെ സ്വര്‍ണം ഉള്‍പ്പെടെ 24 പവന്‍ കുടുംബം അറിയാതെ പണയംവച്ചു; തുക ചെലവഴിച്ചത് ആഭിചാരത്തിന്; സൈനികന്റെ പരാതിയില്‍ അമ്മ അറസ്റ്റില്‍

'തീർക്കാൻ പറ്റുമെങ്കിൽ തീർക്കടാ'; ബ്രസീലിന് അപായ സൂചന നൽകി അർജന്റീനൻ ഇതിഹാസം

എംപിമാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു; വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി റെഡ് ചര്‍ച്ച്; മതേതരത്വത്തിന്റെ വിശാലതയില്‍ ഇഫ്താര്‍ വിരുന്ന്

എമ്പുരാന്‍ കാണാന്‍ ഡ്രസ്സ് കോഡ് ഉണ്ടേ.. ലാലേട്ടന്റെ കാര്യം ഞാനേറ്റു; റിലീസ് ദിവസം പുത്തന്‍ പ്ലാനുമായി പൃഥ്വിരാജ്

വില 10 ലക്ഷത്തിൽ താഴെ; ഇന്ത്യയിൽ കാത്തിരിക്കേണ്ട 5 പുതിയ എസ്‌യുവികൾ!

സൈഡ് നല്‍കാത്ത ബൈക്ക് യാത്രികനെ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ചാലക്കുടി സ്വദേശി യാസിറും പെണ്‍സുഹൃത്തും കൊച്ചിയില്‍ കസ്റ്റഡിയില്‍