ധ്യാനിന്റെ ഉപദേശം കേട്ടാല്‍ ആരായാലും പിഴച്ചു പോകും.. അന്ന് എന്നെ അപമാനിക്കുകയായിരുന്നു: ബേസില്‍ ജോസഫ്

നടന്‍ ധ്യാന്‍ ശ്രീനിവാസന്റെ അഭിമുഖങ്ങള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. ധ്യാനുമായുള്ള ബേസില്‍ ജോസഫിന്റെ സംഭാഷണമാണ് ഇപ്പോല്‍ ചര്‍ച്ചയാകുന്നത്. ‘ഗുരുവായൂരമ്പല നടയില്‍’ പ്രദര്‍ശനത്തിന് എത്തിയപ്പോള്‍ ധ്യാന്‍ വിളിച്ചിരുന്നോ എന്ന ചോദ്യത്തോടാണ് ബേസില്‍ പ്രതികരിച്ചത്.

ധ്യാന്‍ എത്തിയ ഒരു ടെലിവിഷന്‍ പ്രോഗ്രാമിലാണ് നടന്‍ സംസാരിച്ചത്. ”ധ്യാന്‍ വിളിച്ചിരുന്നു, എന്നാല്‍ ഗുരുവായൂരമ്പല നടയില്‍ വിജയിച്ചത് താരത്തിന് അത്ര രസിച്ചില്ല” എന്നാണ് ബേസില്‍ തമാശയായി പറഞ്ഞത്. ഇതിനെ കുറിച്ച് ധ്യാനിനോട് ചോദിച്ചപ്പോള്‍, ബേസിലിനെ വിളിച്ചപ്പോള്‍ അവന്‍ പ്രത്യേക ചിരി ചിരിക്കുകയായിരുന്നു എന്നാണ് പറഞ്ഞത്.

ധ്യാനിന്റെ ഉപദേശം കേട്ടിട്ടുണ്ടോയെന്ന് ബേസിലിനോട് ചോദിച്ചതോടെ, ധ്യാന്‍ ശ്രീനിവാസന്റെ ഉപദേശം കേട്ടാല്‍ ആരായാലും പിഴച്ചു പോകും എന്നായിരുന്നു ബേസിലിന്റെ മറുപടി. ഉപദേശിച്ചിട്ട് കാര്യമില്ലാത്തവരെ ഉപദേശിച്ചിട്ട് കാര്യമില്ലെന്നും ബേസില്‍ പറയുന്നുണ്ട്.

ഗുരുവായൂര്‍ അമ്പലടയില്‍ ഹിറ്റായപ്പോള്‍ ധ്യാന്‍ വിളിച്ചപ്പോള്‍ ബേസില്‍ അഹങ്കാരച്ചിരി ചിരിച്ചുവെന്ന് ധ്യാന്‍ പറഞ്ഞത് അവതാരകന്‍ ഓര്‍മിപ്പിച്ചു. എന്നാല്‍ ബേസില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഇറങ്ങിയപ്പോള്‍ ധ്യാന്‍ ശ്രീനിവാസന്‍ ചിരിച്ചതിനെ കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു.

”അന്ന് അവന്‍ കുറേ ചിരിച്ചു. കുറച്ചധികം ചിരിച്ചു. എവിടെ പോയാലും എന്നെ അപമാനിക്കലായിരുന്നു. ഗുരുവായൂര്‍ അമ്പലനട വന്‍ വിജയമായത് തന്റെ ഒരു പക വീട്ടലായിരുന്നു” എന്നാണ് ബേസില്‍ പറയുന്നത്. ധ്യാന്‍ പങ്കെടുത്ത പ്രോഗ്രാമില്‍ ബേസിലിനെ ഫോണ്‍ ചെയ്താണ് അവതാരകന്‍ സംസാരിച്ചത്.

Latest Stories

നിയമപരമായി വിവാഹിതയാകാത്ത ഞാന്‍ എങ്ങനെയാണു വിവാഹമോചനം നേടുക?: വിമര്‍ശകരോട് ദിവ്യ പിള്ള

"ലാമിനെ വിലയ്ക്ക് വാങ്ങാനുള്ള പണം അവരുടെ കൈയിൽ ഇല്ല, അത്രയും മൂല്യമുള്ളവനാണ് അദ്ദേഹം"; ബാഴ്‌സ പ്രസിഡൻ്റ് അഭിപ്രായപ്പെടുന്നത് ഇങ്ങനെ

'എവിടെ ചിന്തിക്കുന്നു അവിടെ ശൗചാലയം'; മെട്രോ ട്രാക്കിലേക്ക് മൂത്രമൊഴിച്ച് യുവാവ്, പക്ഷെ പിടിവീണു...

ഇന്നലെ ദുരന്തം ആയി എന്നത് ശരി തന്നെ, പക്ഷേ ഒരു സൂപ്പർതാരവും ചെയ്യാത്ത കാര്യമാണ് കോഹ്‌ലി ഇന്നലെ ചെയ്തത്; വമ്പൻ വെളിപ്പെടുത്തലുമായി ദിനേഷ് കാർത്തിക്ക്

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളനം ആരംഭിച്ചു; മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും

'ആ റോളിനായി ശരിക്കും മദ്യപിച്ചിരുന്നു, ചിത്രത്തിനുശേഷവും മദ്യപാനം തുടർന്നു': ഷാരൂഖ് ഖാൻ

'സരിൻ ആട്ടിൻതോലണിഞ്ഞ ചെന്നായ, 10 മാസമായി സമാധാനമായി ഉറങ്ങിയിട്ട്, പരാതി നൽകിയതിന്റെ പേരിൽ കുറ്റക്കാരിയാക്കി'; സരിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎമ്മിന് തുറന്ന കത്ത്

2025ൽ ആദ്യ ഖോ ഖോ ലോകകപ്പിന് വേദിയാകാൻ ഇന്ത്യ ഒരുങ്ങുന്നു

'ഒരു വര്‍ഷത്തില്‍ ഒന്നോ രണ്ടോ മോശം കോളുകള്‍ അനുവദനീയമാണ്'; ടോസ് പിഴവില്‍ ന്യായീകരണവുമായി രോഹിത്

ബാംഗ്ലൂരില്‍ സംഭവിച്ചത് ഒരു ആക്‌സിഡന്‍റാണ്, ഇന്ത്യ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്ന സാഹചര്യങ്ങള്‍ എല്ലാം ഒരുമിച്ചു വന്നു എന്നേയുള്ളൂ