സിനിമ തിയേറ്ററിൽ ഉള്ളപ്പോൾ നമ്മള്‍ അതിനൊപ്പം നില്‍ക്കണം, കുറച്ചുകഴിഞ്ഞാല്‍ സത്യം സത്യമായി പറയണം: ധ്യാൻ ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ ചിത്രം ‘വർഷങ്ങൾക്കു ശേഷം’ ഒടിടി റിലീസിന് ശേഷം നിരവധി വിമർശനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ചെന്നൈ പാസം, ക്രിഞ്ച്, ന്യാബകം, അപ്പു തുടങ്ങീ നിരവധി കാര്യങ്ങളിലാണ് ചിത്രത്തിനെതിരെ ട്രോളുകളും വിമർശനങ്ങളും ഉയർന്നുവരുന്നത്. കൂടാതെ ചിത്രത്തിലെ കഥാപാത്രങ്ങളുടെ മേക്കപ്പിനെ കുറിച്ചും നിരവധി ട്രോളുകൾ ഉണ്ടായിരുന്നു. നേരത്തെ ധ്യാൻ ശ്രീനിവാസൻ തന്നെ ചിത്രത്തിലെ പല കാര്യങ്ങളും തനിക്ക് ക്രിഞ്ച് ആയി തോന്നിയെന്ന് പറഞ്ഞിരുന്നു.

ഇപ്പോഴിതാ, വിനീത് ശ്രീനിവാസൻ ഇനി തന്നെ ഒരു സിനിമയിലേക്ക് വിളിക്കുമോ എന്നുള്ളത് സംശയമാണ് എന്ന് പറഞ്ഞിരിക്കുകയാണ് ധ്യാൻ ശ്രീനിവാസൻ. സിനിമ തിയേറ്ററില്‍ ഉള്ള സമയത്ത് നമ്മള്‍ അതിനൊപ്പം നില്‍ക്കണംമെന്നും, കുറച്ചുകഴിഞ്ഞാല്‍ സത്യം സത്യം പോലെ പറയണമെന്നും ധ്യാൻ പറയുന്നു.

“ഇനി ഒരു സിനിമയിലേക്ക് ഏട്ടന്‍ എന്നെ വിളിക്കുമെന്ന് തോന്നുന്നില്ല. കാരണം അറിയാല്ലോ നമ്മള്‍ ഇതിനെതിരെ പറഞ്ഞ കാര്യം. ആളുകള്‍ കൊടിപിടിച്ചപ്പോള്‍ ഞാന്‍ സത്യം പറഞ്ഞതാണ്. എന്നാല്‍ സിനിമ തിയേറ്ററില്‍ ഉള്ള സമയത്ത് നമ്മള്‍ അതിനൊപ്പം നില്‍ക്കണം. കുറച്ചുകഴിഞ്ഞാല്‍ സത്യം സത്യം പോലെ പറയണം. അതിന് ശേഷം പുള്ളി എന്നെ വിളിച്ചിട്ടില്ല. സിനിമ ഓടിക്കൊണ്ടിരിക്കുന്ന സമയത്ത് നമുക്ക് പറയാന്‍ പറ്റാത്ത കാര്യങ്ങള്‍ പിന്നീട് നാട്ടുകാര്‍ പറയുമ്പോള്‍ നമ്മള്‍ അതിനൊപ്പം നില്‍ക്കുക. എനിക്ക് തോന്നിയത് തന്നെയാണ് പലരും പറഞ്ഞത്. പക്ഷേ ഒരു 50 ശതമാനം പേര്‍ക്ക് ഇത് ഇഷ്ടമായിട്ടുമുണ്ട്. 

ന്യാപകം പാട്ട് എനിക്കും ഇഷ്ടപ്പെട്ടു. എന്നാല്‍ സിനിമയില്‍ ലൂപ്പില്‍ ഇടക്കിടെ ഇടുമ്പോള്‍ ഇഷ്ടമാകാത്ത പലരുമുണ്ട്. ഒ.ടി.ടി എന്ന് വെച്ചാല്‍ നമ്മള്‍ ചെയ്ത പ്രൊഡക്ടിനെ കീറിമുറിക്കുന്ന ഒരിടമായി മാറിയിട്ടുണ്ട്. ഇതിന് മുന്‍പും തിയേറ്ററില്‍ വലിയ വിജയം നേടിയ ചിത്രങ്ങള്‍ ഒ.ടി.ടിയില്‍ വര്‍ക്കാവാതെ പോയിട്ടുണ്ട്. എനിക്കും അത്തരത്തില്‍ ഇഷ്ടപ്പെടാതെ പോയ ചിത്രങ്ങളുണ്ട്.

നമുക്ക് ഇഷ്ടപ്പെട്ടത് വേറെ ആള്‍ക്കാര്‍ക്ക് ഇഷ്ടമാകണമെന്നില്ല. അതൊക്കെ ഒരാളുടെ ടേസ്റ്റിനെ ആശ്രയിച്ചിരിക്കും. എനിക്ക് ആസിനിമയെ കുറിച്ച് തോന്നിയത് ഞാന്‍ പറഞ്ഞു. ഒ.ടി.ടി റിലീസിന് ശേഷമാണ് സിനിമയെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ ട്രോളും മീമും വരാന്‍ തുടങ്ങിയത്. അതേസമയം ഇവിടുത്തെ മെയിന്‍ സ്ട്രീം റിവ്യൂവേഴ്‌സ് എല്ലാവരും തിയേറ്റര്‍ റിലീസിന് ശേഷം നല്ല അഭിപ്രായം പറഞ്ഞ സിനിമയാണ്.

മാത്രമല്ല ഏട്ടന്‍ ഏറ്റവും കളക്ട് ചെയ്ത സിനിമയാണ് ഇത്. അതേസമയം ഏട്ടന്റെ സിനിമകളിലെ ക്രിഞ്ചും ക്ലീഷേയും ആളുകള്‍ എടുത്തു പറയാന്‍തുടങ്ങി. അതിനെ നമ്മള്‍ പോസിറ്റീവായി കാണണം. ഷൂട്ട് ചെയ്യുമ്പോള്‍ ഇതേ വിമര്‍ശനങ്ങളൊക്കെ എനിക്കും തോന്നിയിരുന്നു. എന്നുവെച്ച് ആ സിനിമ എനിക്ക് ഇഷ്ടമായില്ല എന്നല്ല. മോശം സിനിമയായിട്ടും ഗംഭീര സിനിമയായിട്ടും എനിക്ക് തോന്നിയിട്ടില്ല.” എന്നാണ് ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ ധ്യാൻ ശ്രീനിവാസൻ പറഞ്ഞത്.

ജൂൺ 7-ന് സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. എഴുപതുകളിൽ സിനിമാമോഹവുമായി ചെന്നൈയിലെത്തുന്ന യുവാക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.ഹൃദയത്തിന് ശേഷം വിനീത്- പ്രണവ്- കല്ല്യാണി കോമ്പോ ഒന്നിക്കുന്നതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകർ നോക്കികണ്ടത്, എന്നാൽ തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണങ്ങൾ മാത്രമാണ് ചിത്രത്തിന് ലഭിച്ചത്.

നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ. ജീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിന് വേണ്ടി ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് സംഗീത സംവിധാനമൊരുക്കുന്നത്.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ