'കേറീ പോടീ വീട്ടിലോട്ട്' എന്ന് അമ്മയോട് പറഞ്ഞു, ശ്രീനിവാസന്റെ വീട്ടില്‍ വന്നിട്ട് ഇമ്മാതിരി വര്‍ത്തമാനം പറയുന്നോ, അടിച്ചിവന്റെ കാല്‍ ഒടിച്ചേക്കെന്ന് പണിക്കാരോട് പറഞ്ഞു: ധ്യാന്‍

തന്റെ അഭിമുഖങ്ങള്‍ കാണുമ്പോള്‍ അമ്മയ്ക്ക് സങ്കടം വരാറുണ്ടെന്ന് ധ്യാന്‍ ശ്രീനിവാസന്‍. അച്ഛന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ അമ്മ പൊറോട്ട ചോദിച്ച കഥയൊക്കെ ധ്യാന്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞിട്ടുണ്ട്. ഇത് ചര്‍ച്ചയാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, അമ്മയെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞ് എത്തിയിരിക്കുകയാണ് ധ്യാന്‍.

അമ്മയ്ക്ക് തന്റെ അഭിമുഖങ്ങള്‍ കാണുമ്പോള്‍ സങ്കടം വരാറുണ്ട്. കാരണം താന്‍ അമ്മയെ കുറിച്ചുള്ള കുറേ കാര്യങ്ങള്‍ പറയുന്നതു കൊണ്ടാണ്. പക്ഷെ അമ്മ സമ്മതിക്കില്ല. അമ്മ കുറച്ച് കള്ളം പറയുന്ന കൂട്ടത്തിലാണ്. അപ്പോള്‍ സത്യസന്ധനായ മകനുണ്ടാവുമ്പോള്‍ പ്രശ്നമുണ്ടാകും. ആരെങ്കിലും കാണാന്‍ വന്ന് കഴിഞ്ഞാല്‍ ആരാ വന്നത് എന്തിനാ എന്നൊക്കെ അറിയാന്‍ അമ്മ ഡോറിന്റെ സൈഡില്‍ ഒക്കെ വന്ന് നില്‍ക്കും.

ഒരിക്കല്‍ രണ്ടുപേര്‍ തന്നെ കാണാന്‍ വന്നു. കഥ പറയലും ചര്‍ച്ചയുമൊക്കെ ആയി ഇരിക്കുകയായിരുന്നു. ഈ സമയം അമ്മ വന്നു. ചായ വേണോ എന്നൊക്കെ ചോദിച്ചു. എന്താണ് അവര്‍ പറുന്നത് എന്നറിയാനുള്ള കൗതുകത്തിന്റെ പുറത്താണ് ഇതൊക്കെ. വന്ന ആള്‍ തന്റെ മാമന്റെ ഒരു പരിചയക്കാരനാണ്. മാമന്‍ എന്ന് പറയുന്നത്, കഥ പറയുമ്പോള്‍, അരവിന്ദന്റെ അതിഥികള്‍ ഒക്കെ സംവിധാനം ചെയ്ത ഡയറക്ടര്‍ എം മോഹനന്‍ ആണ്.

ഇയാള്‍ അമ്മയെ കണ്ടപ്പോള്‍, മോഹനനെ പരിചയമുണ്ട് എന്നൊക്കെ പറഞ്ഞു. അമ്മയുടെ ഏറ്റവു ഇളയ ആങ്ങളയാണ് ഈ മാമന്‍. അമ്മ മകനെ പോലെ കാണുന്ന ആളാണ്. ഇയാള്‍ വന്നിട്ട് മോഹനന്റെ കഴിഞ്ഞ സിനിമ ഓടിയില്ല. അതില്‍ ഞങ്ങള്‍ക്ക് ഭയങ്കര നഷ്ടമുണ്ടായി എന്നൊക്കെ പറഞ്ഞു. ചായ വേണോ എന്ന് ചോദിച്ച് വന്ന അമ്മയുടെ കണ്ണൊക്കെ നിറഞ്ഞു.

അത് കണ്ടപ്പോള്‍ എന്റെ കണ്‍ട്രോള്‍ പോയി. ശ്രീനിവാസന്റെ വീട്ടില്‍ വന്നിട്ട് ഇമ്മാതിരി വര്‍ത്തമാനം പറയരുതെന്ന് പറഞ്ഞ് പതുക്കെ കോളര്‍ പിടിച്ച് വീടിന് പുറത്താക്കി. എന്നിട്ട് പണിക്കാരെ വിളിച്ചിട്ട് അവരോട് പറഞ്ഞു, അടിച്ചിവന്റെ കാല് ഒടിച്ചേക്ക്. ഇവന്‍ അമ്മയെ കരയിച്ചു എന്ന്. അപ്പോഴേക്കും പുറത്തുള്ള ബഹളം കേട്ടിട്ട് അമ്മ ഓടി വന്നു. എന്താ മോനേ പ്രശ്നം എന്ന് എന്നോട് ചോദിച്ചു.

ഇത് കേട്ട്, ‘നീ ഓരോ ചായേം ചൂലും കൊണ്ടു വന്നിട്ട്, കേറീ പോടീ വീട്ടിലോട്ട്’ എന്നാണ് താന്‍ അമ്മയോട് പറഞ്ഞത്. ഇത് കേട്ട് അമ്മ ഇയാളോട് പറയുവാണ്, മോനേ വേഗം പൊയ്ക്കോ, ഇവന്, അതായത് തനിക്ക് പ്രാന്താണ് എന്ന്. അങ്ങനെ അമ്മ അയാളെ രക്ഷിച്ചു എന്ന് പറയാം എന്നാണ് ധ്യാന്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്