മദ്യപിച്ചാൽ അജു പടയപ്പയാകും: ധ്യാൻ ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ ചിത്രം ‘വർഷങ്ങൾക്കു ശേഷം’ ഒടിടി റിലീസിന് ശേഷം നിരവധി വിമർശനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ചെന്നൈ പാസം, ക്രിഞ്ച്, ന്യാബകം, അപ്പു തുടങ്ങീ നിരവധി കാര്യങ്ങളിലാണ് ചിത്രത്തിനെതിരെ ട്രോളുകളും വിമർശനങ്ങളും ഉയർന്നുവരുന്നത്. എന്നാൽ ഇപ്പോഴിതാ തന്റെ മദ്യപാനത്തെ കുറിച്ചും മറ്റും ധ്യാൻ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. മദ്യപിച്ച് കഴിഞ്ഞാൽ അജു വർഗീസ് പിന്നെ പടയപ്പയാവുമെന്നാണ് ധ്യാൻ പറയുന്നത്.

“മദ്യപിച്ചാൽ അജു പടയപ്പയാകും. അജുവും ഇപ്പോൾ മദ്യപാനം വളരെ കുറച്ചു. ഞാൻ തീരെ കുടിക്കാറില്ല. നീരജും അജു വർഗീസും, അവരാണ് എന്റെ കമ്പനി.” എന്നാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ ധ്യാൻ പറഞ്ഞത്.

അതേസമയം ഒടിടി റിലീസിന് ശേഷം ‘വർഷങ്ങൾക്കു ശേഷം’ എന്ന സിനിമയെ കുറിച്ച് ധ്യാൻ പറഞ്ഞ കാര്യങ്ങളും ചർച്ചയായിരുന്നു. ‘ഏട്ടന്റെ സിനിമകളിലെ ക്രിഞ്ചും ക്ലീഷേയും ആളുകള്‍ എടുത്തു പറയാന്‍തുടങ്ങി. അതിനെ നമ്മള്‍ പോസിറ്റീവായി കാണണം. ഷൂട്ട് ചെയ്യുമ്പോള്‍ ഇതേ വിമര്‍ശനങ്ങളൊക്കെ എനിക്കും തോന്നിയിരുന്നു. എന്നുവെച്ച് ആ സിനിമ എനിക്ക് ഇഷ്ടമായില്ല എന്നല്ല. മോശം സിനിമയായിട്ടും ഗംഭീര സിനിമയായിട്ടും എനിക്ക് തോന്നിയിട്ടില്ല’ എന്നായിരുന്നു ധ്യാൻ പറഞ്ഞത്.

ജൂൺ 7-ന് സോണി ലിവിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചത്. എഴുപതുകളിൽ സിനിമാമോഹവുമായി ചെന്നൈയിലെത്തുന്ന യുവാക്കളുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.ഹൃദയത്തിന് ശേഷം വിനീത്- പ്രണവ്- കല്ല്യാണി കോമ്പോ ഒന്നിക്കുന്നതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ചിത്രത്തെ പ്രേക്ഷകർ നോക്കികണ്ടത്, എന്നാൽ തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണങ്ങൾ മാത്രമാണ് ചിത്രത്തിന് ലഭിച്ചത്.

നിവിൻ പോളി, കല്യാണി പ്രിയദർശൻ, അജു വർഗീസ്, ബേസിൽ ജോസഫ്, നീരജ് മാധവ്, വൈ. ജീ മഹേന്ദ്ര, ഷാൻ റഹ്മാൻ, നീത പിള്ള തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.മെറിലാന്‍റ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം നിർമ്മിക്കുന്ന ചിത്രത്തിന് വേണ്ടി ബോംബൈ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് സംഗീത സംവിധാനമൊരുക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ