ആഗ്രഹിച്ച തരത്തിലുള്ള വളര്‍ച്ച നേടാനായില്ല, സമ്മര്‍ദം വളരെക്കൂടുതലായിരുന്നു: പ്രിയാ വാര്യര്‍

കൊച്ചി ടൈംസിന് നടി പ്രിയവാര്യര്‍ നല്‍കിയ അഭിമുഖത്തിലെ ഏതാനും പരാമര്‍ശങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തുടക്കത്തില്‍ ട്രോളുകളും അധിക്ഷേപങ്ങളും കൈകാര്യം ചെയ്യുകയെന്നത് തനിക്ക് പ്രയാസമായിരുന്നുവെന്നും പിന്നീട് കാലക്രമേണ അത് ശീലമായെന്നും താരം അഭിമുഖത്തില്‍ വ്യക്തമാക്കി.

തങ്ങളും മനുഷ്യരാണെന്ന കാര്യം ആളുകള്‍ മറക്കുന്നു. ട്രോളുകളും മറ്റും പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരുന്നുവെന്ന് പ്രിയ വാര്യര്‍ പറഞ്ഞു. 20കളുടെ തുടക്കത്തിലാണ് പ്രിയ വാര്യര്‍ ഇതെല്ലാം നേരിടുന്നത്. ആ സമയം നന്നായി ജോലി ചെയ്യുകയും കൂടുതല്‍ തിരക്കുപിടിക്കുകയും ചെയ്യേണ്ട സമയമാണെന്ന് തോന്നിയിരുന്നു.

ഇപ്പോള്‍ വര്‍ഷങ്ങള്‍ കടന്നുപോയി. എന്നാല്‍ താനാഗ്രഹിച്ച തരത്തിലുള്ള വളര്‍ച്ച തനിക്ക് നേടാനായില്ലെന്നും സമൂഹമാധ്യമങ്ങളില്‍ നിന്നുണ്ടാകുന്ന സമ്മര്‍ദം വളരെയധികം കൂടുതലായിരുന്നുവെന്നും പ്രിയ വാര്യര്‍ വ്യക്തമാക്കി.

”എന്തുകൊണ്ടാണ് എനിക്ക് ഇത്ര ഹൈപ്പ് ലഭിച്ചതെന്നും ഇത്തരമൊരു തകര്‍ച്ചയുണ്ടായതെന്നും ഒരിക്കലും കണ്ടെത്താനായില്ല. നല്ല സിനിമകളുടെ ഭാഗമാകുന്നതില്‍ മാത്രമാണ് ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അത് മാത്രമാണ് ഇപ്പോള്‍ എന്റെ ലക്ഷ്യം”- പ്രിയവാര്യര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ