'ഹായ് ഗയ്സ്, അയാം മഹാലക്ഷ്മി..'; കുട്ടി വ്‌ലോഗറായി ദിലീപിന്റെ മാമാട്ടി! മകളെ കുറിച്ച് താരം

മകള്‍ മഹാലക്ഷ്മിയുടെ കുസൃതികളെ കുറിച്ച് നടന്‍ ദിലീപ് അഭിമുഖങ്ങളില്‍ തുറന്നു പറയാറുണ്ട്. ‘ബാന്ദ്ര’ സിനിമാ പ്രമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തില്‍ ദിലീപ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. കുട്ടി വ്‌ലോഗറായി മാറിയ മകളുടെ വീഡിയോയെ കുറിച്ചാണ് ദിലീപ് സംസാരിച്ചത്.

”ഒരു ദിവസം കാവ്യ എനിക്കൊരു വീഡിയോ അയച്ചു തന്നു. നമ്മളില്ലാത്തപ്പോള്‍ ഇവളുടെ പരിപാടി ഇതാണ് എന്നും പറഞ്ഞ്. ഫോണില്‍ ക്യാമറ ഓണ്‍ ചെയ്ത് അതിന് മുന്നില്‍ നിന്ന് ഹായ് ഗയ്സ്, അയാം മഹാ ലക്ഷ്മി, മാമാട്ടി എന്നൊക്കെ പറയുകയാണ്.”

”തമാശ എന്താണെന്ന് വച്ചാല്‍, വീഡിയോയുടെ പിറകിലായി കാവ്യയുടെ അച്ഛന്‍ എണ്ണയൊക്കെ തേച്ചു കുളിച്ച് തോര്‍ത്തികൊണ്ട് പോവുന്നത് കാണാം. ഈ വീഡിയോ ഒക്കെ പുറം ലോകത്തേക്ക് പോയാല്‍ ഓര്‍ത്തു നോക്കിയേ, നീ ശ്രദ്ധിച്ചോട്ടോ ഇവളെ എന്ന് ഞാന്‍ കാവ്യയോട് പറഞ്ഞു. പിള്ളേര് ഒപ്പിക്കുന്ന ഓരോ പരിപാടികളേ” എന്നാണ് ദിലീപ് പറയുന്നത്.

ഫോണ്‍ എടുത്ത് കളിക്കാനാണ് മഹാലക്ഷ്മിക്ക് ഏറെ ഇഷ്ടമെങ്കിലും ഫോണ്‍ കുട്ടികള്‍ക്ക് കളിക്കാനുള്ളതല്ല എന്ന് പറഞ്ഞ് ആളെ പേടിപ്പിച്ചു വച്ചിട്ടുണ്ടും ദിലീപ് പറഞ്ഞു. അതേസമയം, മുമ്പും മകളുടെ കുസൃതിയെ കുറിചച് ദിലീപ് അഭിമുഖങ്ങളില്‍ സംസാരിച്ചിട്ടുണ്ട്.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി