ഞാന്‍ എടുത്തു നടന്ന മീനൂട്ടിയാണ് ഇപ്പോള്‍ സര്‍ജറികളൊക്കെ ചെയ്യുന്നത്, ചിത്രങ്ങള്‍ അയച്ചു തരാറുണ്ട്: ദിലീപ്

സിനിമയില്‍ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷിക്ക് താരപരിവേഷം ലഭിച്ചിട്ടുണ്ട്. മീനാക്ഷിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വാര്‍ത്തകളില്‍ ഇടം നേടാറുമുണ്ട്. മീനാക്ഷി ഡോക്ടറായി പ്രാക്റ്റീസ് തുടങ്ങിയതില്‍ സന്തോഷം പങ്കുവച്ച് എത്തിയിരിക്കുകയാണ് ദിലീപ് ഇപ്പോള്‍.

താന്‍ എടുത്തു നടന്ന മകള്‍ സര്‍ജറി ചെയ്യുന്ന ചിത്രങ്ങള്‍ അയച്ച് തരുമ്പോള്‍ മനസിലുണ്ടാകുന്ന വികാരം പറഞ്ഞറിയിക്കാനാകില്ല എന്നാണ് ദിലീപ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. കുടുംബത്തില്‍ ആരും തിരഞ്ഞെടുക്കാത്ത ഒരു മേഖലയിലേക്ക് കടന്നു ചെല്ലുമ്പോള്‍ മീനാക്ഷിക്ക് വഴികാട്ടാന്‍ ആരും ഉണ്ടായിരുന്നില്ല.

അവള്‍ എല്ലാം ഒറ്റയ്ക്കാണ് നേടിയത്. പ്ലസ് ടു കാലഘട്ടത്തിലാണ് മീനാക്ഷി ജീവിതത്തിലെ ഏറ്റവും വലിയ ട്രോമ അനുഭവിക്കുന്നത്, എന്നാല്‍ അതെല്ലാം തരണം ചെയ്ത് നല്ല മാര്‍ക്ക് നേടിയാണ് മീനാക്ഷി മെഡിസിന് പ്രവേശനം നേടുന്നത്, ആ സംഭവം മകളോട് ബഹുമാനം തോന്നിപ്പിച്ചു എന്നാണ് ദിലീപ് പറയുന്നത്.

അതേസമയം, താനും മകളും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകാറുണ്ടെന്നും ദിലീപ് പറയുന്നുണ്ട്. ചില വാര്‍ത്തകള്‍ ഒക്കെ കാണുമ്പൊള്‍ എന്തിനാ അച്ഛാ ഇങ്ങനെ പറയുന്നത് എന്ന് മകള്‍ ചോദിക്കാറുണ്ട്. അപ്പോള്‍ ഞാന്‍ പറയും, അതൊക്കെ അങ്ങനെ നടക്കും ഞാന്‍ എന്തെല്ലാം കേള്‍ക്കുന്നുണ്ട് എന്ന്.

അഭിപ്രായ വ്യത്യാസങ്ങള്‍ പലപ്പോഴും ഉണ്ടാകാറുണ്ട്. പക്ഷെ നമ്മള്‍ ജീവിക്കുന്നത് തന്നെ മക്കള്‍ക്ക് വേണ്ടിയല്ലേ. എല്ലാ അച്ഛനും അമ്മയും അങ്ങനെയാണ്. മോളെ ഒരു കാര്യത്തിലും ഞാന്‍ ഉപേദശിക്കാറില്ല, മോള്‍ക്ക് എന്താണോ ഇഷ്ടം അതിനൊപ്പം നില്‍ക്കാനാണ് ശ്രമിക്കാറുള്ളത് എന്നും ദിലീപ് വ്യക്തമാക്കി.

Latest Stories

സാന്റിയാഗോ മാര്‍ട്ടിന്റെ ചെന്നൈ ഓഫീസില്‍ നിന്ന് പിടിച്ചെടുത്തത് 8.8 കോടി രൂപ; ഇഡി പരിശോധന നടത്തിയത് 20 കേന്ദ്രങ്ങളില്‍

പ്രായപൂര്‍ത്തിയായില്ലെങ്കില്‍ ഭാര്യയുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗം തന്നെ; കീഴ്‌ക്കോടതി വിധി ശരിവച്ച് ബോംബെ ഹൈക്കോടതി

കേരളത്തിന് മാത്രം സഹായമില്ല, നാം ഇന്ത്യയ്ക്ക് പുറത്തുള്ളവരാണോ? കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

മറാത്ത പിടിക്കും മഹാവികാസ് അഘാഡി

മഹാരാഷ്ട്രയില്‍ ഇക്കുറി ചിരി ബിജെപിയ്ക്കല്ല, ലോക്‌സഭ ആവര്‍ത്തിക്കപ്പെടും; മറാത്ത പിടിക്കും മഹാവികാസ് അഘാഡി

യുഡിഎഫിന് പിന്നാലെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് എല്‍ഡിഎഫും; കൈയ്യും കെട്ടി നോക്കിയിരിക്കാന്‍ സാധിക്കില്ലെന്ന് ടി സിദ്ധിഖ്

സൂക്ഷിച്ചില്ലെങ്കിൽ പണി പാളും, ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടോ? യുവാക്കളിലും സർവ്വ സാധാരണമാകുന്ന പാൻക്രിയാറ്റിക് കാൻസർ

പതിനഞ്ച് പുതുമുഖങ്ങളുമായി സന്തോഷ് ട്രോഫിക്കായുള്ള കേരള ടീം പ്രഖ്യാപിച്ചു; ക്യാപ്റ്റൻ സഞ്ജു

എസ്ഡിപിഐയുടെ നോട്ടീസുമായി ബിനീഷ് കോടിയേരി; കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിച്ച് ഫേസ്ബുക്ക് പോസ്റ്റ്

നാളെ ഞാന്‍ മരിച്ചു പോയേക്കാം, ഇനി ബാക്കിയുള്ളത് പത്തു വര്‍ഷം കൂടി മാത്രമാണത്: ആമിര്‍ ഖാന്‍