'ചേച്ചി, ചേച്ചി എന്നു വിളിച്ച് മീനാക്ഷിയുടെ പുറകെ നടക്കും, സ്‌കൂളില്‍ പോവാറായിട്ടില്ല'; മക്കളെ കുറിച്ച് ദിലീപ്

മൂത്ത മകള്‍ മീനാക്ഷിയുടെയും ഇളയ മകള്‍ മഹാലക്ഷ്മിയുടെയും ചെറുപ്പത്തിലെ ഫോട്ടോകള്‍ ഒരു പോലെയാണെന്ന് ദിലീപ്. അത് തന്നെ അത്ഭുതപ്പെടുത്തി എന്നാണ് ദിലീപ് യൂബിഎല്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള അടുപ്പത്തെ കുറിച്ചും താരം പറയുന്നുണ്ട്.

മഹാലക്ഷ്മി സ്‌കൂളില്‍ പോവാറായിട്ടില്ല. കളിച്ച് നടക്കട്ടെയെന്നാണ് കരുതുന്നത്. രണ്ടുപേരും നല്ല കൂട്ടാണ്. ചേച്ചി, ചേച്ചി എന്നു വിളിച്ച് മീനാക്ഷിയുടെ പുറകെ നടക്കും. മീനാക്ഷിയും നല്ല കെയറിങ്ങായാണ് അവളെ കൊണ്ടു നടക്കുന്നത്.

മീനാക്ഷിയുടെ കുട്ടിക്കാലം തനിക്ക് മിസ് ചെയ്തിരുന്നു. ആ സമയത്ത് സിനിമകളുടെ ഷൂട്ടിംഗ് തിരക്കിലായിരുന്നു. ജോക്കര്‍, ഡാര്‍ലിങ് ഡാര്‍ലിങ്, തെങ്കാശിപ്പട്ടണം, പറക്കും തളിക, മീശമാധവന്‍, കുബേരന്‍ അങ്ങനെ തുടര്‍ച്ചയായി ഷൂട്ടിലാണ്.

അവളുടെ ആ പ്രായം തനിക്ക് നന്നായി മിസ് ചെയ്തിട്ടുണ്ട്. അത് കിട്ടിയത് മഹാലക്ഷ്മി വന്നപ്പോഴാണ്. തങ്ങള്‍ എല്ലാവരും അമ്മയ്ക്കൊപ്പം ആയിരുന്നു. സഹോദരന്റെയും സഹോദരിയുടെയും കുടുംബം ഉണ്ടായിരുന്നു. ഒരു വര്‍ഷം എങ്ങനെയാണ് പോയതെന്നറിയില്ല എന്നാണ് ദിലീപ് പറയുന്നത്.

അതേസമയം, നാദിര്‍ഷയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന കേശു ഈ വീടിന്റെ നാഥന്‍ ചിത്രമാണ് ദിലീപിന്റേതായി ഒരുങ്ങുന്നത്. 60 വയസ് പ്രായമുള്ള കഥാപാത്രമായാണ് ചിത്രത്തില്‍ ദിലീപ് എത്തുന്നത്. ഉര്‍വശി ആണ് ചിത്രത്തില്‍ നായിക. ഡിസംബര്‍ 31ന് ഒ.ടി.ടി പ്ലാറ്റ്‌ഫോമിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്