'ഒന്ന് എഴുന്നേല്‍ക്ക് ചേട്ടാ ചായ കുടിക്ക്, സമയം ഒമ്പതു മണി ആയി' എന്ന് പറയുന്നത് കേള്‍ക്കാം, ദാമ്പത്യം എളുപ്പമാണ്: ദിലീപ്

ലക്ഷ്വറി കാറിനേക്കാളും എളുപ്പത്തില്‍ ഓടിച്ചു കൊണ്ടുപോകാന്‍ പറ്റുന്നത് ദാമ്പത്യ ജീവിതമാണെന്ന് ദിലീപ്. മക്കളായ മീനാക്ഷി, മഹാലക്ഷ്മി, ഭാര്യ കാവ്യ മാധവന്‍ എന്നിവര്‍ അല്ല തന്റെ ഭാഗ്യമെന്ന് പറഞ്ഞ് കഴിഞ്ഞാല്‍ വീട്ടില്‍ കയറാന്‍ പറ്റില്ല എന്നാണ് ദിലീപ് പറയുന്നത്.

ദിലീപിന്റെ ഒരു അഭിമുഖത്തിലെ മറുപടികളാണ് ഇപ്പോള്‍ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്. ”മീനാക്ഷി, മഹാലക്ഷ്മി, കാവ്യ ഇവര്‍ മൂന്നു പേരുമാണ് എന്റെ ഭാഗ്യം അല്ലെങ്കില്‍ ഇവര്‍ മൂന്നുപേരുമാണ് എന്റെ ഹീറോസ് എന്ന് പറഞ്ഞാല്‍ ഇത് സമ്മതിക്കുമോ ഇല്ലയോ” എന്ന ചോദ്യത്തിനാണ് ദിലീപ് മറുപടി പറഞ്ഞത്.

‘ഒബ്‌ജെക്ഷന്‍ പറഞ്ഞാല്‍ എനിക്ക് വീട്ടില്‍ കയറാന്‍ പറ്റില്ല’ എന്നാണ് ദിലീപ് നര്‍മ്മത്തോടെ പറയുന്നത്. ‘യെസ് എന്ന് പറഞ്ഞാല്‍ മറ്റ് ഹീറോസ് പ്രശ്‌നം ഉണ്ടാക്കും. അതുകൊണ്ട് ചോദ്യം മാറ്റിപിടിക്കാന്‍ പറ്റുമോ’ എന്നും ദിലീപ് ചോദിക്കുന്നുണ്ട്. ഓടിച്ചു കൊണ്ടുപോകാന്‍ ഈസി ലക്ഷ്വറി കാറിനേക്കാളും ദാമ്പത്യ ജീവിതമാണെന്നും ദിലീപ് വ്യക്തമാക്കി.

രാവിലെ എണീക്കുമ്പോള്‍ കണ്ണില്‍ ഉടക്കുന്ന കാഴ്ച എന്താണ് എന്ന് ചോദിക്കുമ്പോള്‍ ‘ഒന്ന് എഴുന്നേല്‍ക്ക് ചേട്ടാ ചായ കുടിക്ക്, സമയം ഒമ്പതു മണി ആയി’ എന്ന് പറഞ്ഞു കൊണ്ട് കൂടെ ഉള്ള പയ്യനെ ആണ് താന്‍ ആദ്യം കാണുന്നത് എന്നാണ് ദിലീപ് പറയുന്നത്.

അതേസമയം, ‘വോയിസ് ഓഫ് സത്യനാഥന്‍’, ‘ബാന്ദ്ര’, ‘പറക്കും പപ്പന്‍’, ‘ഖലാസി’, ‘ഓണ്‍ എയര്‍ ഏപ്പന്‍’ എന്നീ സിനിമകളാണ് ദിലീപിന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രവും ദിലീപിന്റെതായി എത്തുന്നുണ്ട്. നിലവില്‍ അരുണ്‍ ഗോപി ചിത്രം ബാന്ദ്രയുടെ ഷൂട്ടിംഗിലാണ് ദിലീപ്.

Latest Stories

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം