എന്റെ എല്ലാ കല്യാണത്തിനും വന്നയാളാണ് മമ്മൂക്ക, എന്നാണ് ഇനിയൊരു കല്യാണം എന്നായിരുന്നു അന്ന് ചോദിച്ചത്..: ദിലീപ്

ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹത്തിനെത്തിയപ്പോള്‍ ദിലീപും കുടുംബവുമായി സംസാരിക്കുന്ന മമ്മൂട്ടിയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അന്ന് തങ്ങള്‍ നടത്തിയ സൗഹൃദ സംഭാഷണത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ദിലീപ് ഇപ്പോള്‍. മകള്‍ മീനാക്ഷിയുടെ വിവാഹത്തെ കുറിച്ചാണ് സംസാരിച്ചത് എന്നാണ് ദിലീപ് പറയുന്നത്.

‘മകളുടെ വിവാഹത്തെ പറ്റി ചിന്തിക്കാറുണ്ടോ?’ എന്ന അവതാരകയുടെ ചോദ്യത്തോടാണ് ദിലീപ് പ്രതികരിച്ചത്. മാളവികയുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ എല്ലാവരും തന്നോട് മകളുടെ വിവാഹത്തെപറ്റി സംസാരിച്ചതായി ദിലീപ് പറഞ്ഞു.

”മമ്മൂക്കയാണ് ആദ്യം പറഞ്ഞത്. ‘എന്നാണ്… ഒരു കല്യാണം ഇനീം?’ എന്ന് ചോദിച്ചു. ഞാന്‍ പറഞ്ഞു ഞാന്‍ നിര്‍ത്തി… കാരണം എന്റെ എല്ലാ കല്യാണത്തിനും പങ്കെടുത്തിട്ടുള്ള ആളാണ് മമ്മൂക്ക. പിന്നീടാണ്, ഇവളെ ആണെന്ന് പറഞ്ഞ് മീനാക്ഷിയെ മമ്മൂക്ക ചൂണ്ടിക്കാണിക്കുന്നത്.”

”മമ്മൂക്ക കണ്ടയുടനെ മീനാക്ഷിയോട് കൈയ്യില്‍ തൂങ്ങുന്നുണ്ടോ എന്നാണ് ചോദിച്ചത്. കാരണം മമ്മൂക്കയുടെ കൈയ്യില്‍ മീനാക്ഷി ചെറുപ്പത്തില്‍ തൂങ്ങിക്കിടക്കുന്ന ഒരു ഫോട്ടോയുണ്ട്. ചെറിയ കുട്ടിയായിരുന്ന മീനാക്ഷി ഡോക്ടറായി എന്നൊക്കെ പറഞ്ഞപ്പോഴുള്ള ഒരു സന്തോഷം”.

”നമുക്ക് മക്കളോട് പോയി ഇയാളെ തന്നെ കല്യാണം കഴിക്കണമെന്ന് പറയാന്‍ പറ്റില്ല. മക്കള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്നയാളെ വിവാഹം കഴിപ്പിച്ച് കൊടുക്കാനേ നമുക്ക് പറ്റൂ. കുട്ടികള്‍ക്കും അവരുടെ പങ്കാളിയേയും കുടുംബത്തേയുമൊക്കെ ആവശ്യമുള്ളതാണ്, അതുകൊണ്ട് അവരുടെ വിവാഹത്തെ പറ്റി ഞാന്‍ ചിന്തിക്കാറുണ്ട്” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദിലീപ് പറയുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ