നിത്യയെയും ജോണിയെയും കാണണമെങ്കില്‍ ഇപ്പോള്‍ നല്ല കാശ് കൊടുക്കണം.. തപ്പി നടക്കുകയായിരുന്നു ഞാന്‍: ദിലീപ്

‘സിഐഡി മൂസ’ സിനിമയുടെ രണ്ടാം ഭാഗം ചെയ്യാനായി താന്‍ സംവിധായകന്‍ ജോണി ആന്റണിയെ അന്വേഷിച്ച് നടക്കുകയാണെന്ന് നടന്‍ ദിലീപ്. ജോണി ആന്റണിയുടെ സംവിധാനത്തില്‍ ദിലീപ് നായകനായി 2003ല്‍ പുറത്തിറങ്ങിയ സിനിമയാണ് സിഐഡി മൂസ. ഒരു ഷോയില്‍ പങ്കെടുക്കവെയാണ് ദിലീപ് ഇതിനെ കുറിച്ച് സംസാരിച്ചത്.

ദിലീപിനൊപ്പം ജോണി ആന്റണിയും നിത്യ ദാസും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഈ പരിപാടിയിലേക്ക് തന്നെ ആകര്‍ഷിച്ചത് നിത്യയും ജോണി ആന്റണിയും ഭാഗമാകുന്നു എന്നതാണ് എന്നാണ് ദിലീപ് പറയുന്നത്. ഇവരെയൊന്നും നേരിട്ട് അങ്ങനെ കാണാന്‍ കിട്ടില്ല.

ഇവരെ കിട്ടണമെങ്കില്‍ തന്നെ നല്ല കാശും കൊടുക്കണം. സിഐഡി മൂസ രണ്ടാം ഭാഗം ചെയ്യണമെന്നത് വലിയ ആഗ്രഹമാണ്. അതിന് വേണ്ടി കുറെ നാളുകളായി ജോണിയുള്ള സ്ഥലം താന്‍ അന്വേഷിച്ച് നടക്കുകയാണ്. നിത്യയെ ആദ്യം കണ്ടപ്പോള്‍ താന്‍ നിത്യയുടെ മകളാണ് വന്നിരിക്കുന്നത് എന്നാണ് കരുതിയത്.

കാരണം നിത്യയും മകളും തമ്മില്‍ ഒരു മത്സരം നടക്കുന്നുണ്ട് ആരാ മോള്… ആരാ അമ്മ എന്നതില്‍ എന്നാണ് ദിലീപ് നര്‍മ്മത്തോടെ പറയുന്നത്. അതേസമയം, ‘വോയിസ് ഓഫ് സത്യനാഥന്‍’ എന്ന സിനിമയാണ് ദിലീപിന്റെതായി ഒരുങ്ങുന്നത്. റാഫി സംവിധാനം ചെയ്യുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥന്‍.

Latest Stories

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍