തമന്നയ്‌ക്കൊപ്പമുള്ള ഡാന്‍സിനെ കുറിച്ച് മീനാക്ഷി പറഞ്ഞതു കേട്ട് ഞാനാകെ തളര്‍ന്നു പോയി: ദിലീപ്

തമന്നയുടെ മലയാള അരങ്ങേറ്റ ചിത്രമാണ് ‘ബാന്ദ്ര’. അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ദിലീപ് ചിത്രത്തിന്റെ പ്രമോഷന്റെ തിരക്കിലാണ് തമന്നയും ദിലീപും. പ്രമോഷന്‍ ഇവന്റിനിടെ ദിലീപ് പങ്കുവച്ച രസകരമായൊരു അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ബാന്ദ്രയില്‍ തമന്നയ്ക്ക് ഒപ്പമുള്ള ഡാന്‍സ് രംഗത്തെ കുറിച്ച് മകള്‍ മീനാക്ഷിയോട് പറഞ്ഞപ്പോഴുള്ള പ്രതികരണത്തെ കുറിച്ചാണ് ദിലീപ് തുറന്നു പറഞ്ഞത്. സിനിമയുടെ ഏറ്റവും അവസാനമായിരുന്നു പാട്ട് സീന്‍ ഷൂട്ട് ചെയ്തത്. ഷൂട്ടിംഗിന്റെ അന്നു രാവിലെ മീനാക്ഷിയോട് സംസാരിച്ചപ്പോള്‍ ലഭിച്ച പ്രതികരണം തന്നെ തളര്‍ത്തി എന്നാണ് താരം പറയുന്നത്.

”അന്ന് രാവിലെ ഞാന്‍ മോളെ വിളിച്ചു. ഇന്നെന്താ? എന്ന് മീനൂട്ടി ചോദിച്ചു. പാട്ടുണ്ട്, ഡാന്‍സാണ് എന്ന് ഞാന്‍ പറഞ്ഞു. ”ആരുടെയൊപ്പം?”, ”ഞാനും തമന്ന മാമും.” എന്ന് പറഞ്ഞു. ”അച്ഛാ.. ആ പരിസരത്തൊന്നും പോവേണ്ട കെട്ടോ.. അച്ഛന്‍ ദൂരെ മാറി നിന്ന് എത്തിയെത്തി നോക്കീട്ടുള്ള പരിപാടിയൊക്കെ ചെയ്തോ…”

”ലിറിക് പാടി നടക്കുകയോ മറ്റോ… അല്ലാതെ അവരുടെ അടുത്തേക്ക് പോകരുത് കേട്ടോ. ഞാനൊക്കെ ഇവിടെ ജീവിച്ചോട്ടെ അച്ഛാ…” എന്ന് പറഞ്ഞു. ”അതുകേട്ട് ഞാനാകെ തളര്‍ന്നു” എന്നാണ് ദിലീപ് പറയുന്നത്. മീനാക്ഷിയുടെ പ്രതികരണത്തെ കുറിച്ച് തമന്നയോട് പറഞ്ഞപ്പോള്‍, ‘ഏയ് എനിക്ക് ഡാന്‍സ് തെരിയാത്’ എന്നായിരുന്നു തമന്നയുടെ പ്രതികരണം.”

”അതു കേട്ടപ്പോള്‍ ആദ്യം സമാധാനം തോന്നിയെങ്കിലും പിന്നീട് ആലോചിച്ചപ്പോള്‍ ഡാന്‍സ് പഠിക്കാത്ത ആള്‍ ഇത്രയും കളിക്കുമെങ്കില്‍, ഡാന്‍സ് പഠിച്ചെങ്കില്‍ എന്താകും എന്ന് ഞാന്‍ ആശ്ചര്യപ്പെട്ടു” എന്നാണ് ദിലീപ് പറയുന്നത്. അതേസമയം, നവംബര്‍ 10ന് ആണ് ബാന്ദ്ര റിലീസ് ചെയ്യുന്നത്.

Latest Stories

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം