കോടതിസമക്ഷം ബാലന്‍ വക്കീലിന് ശേഷം ദിലീപ്- സിദ്ദിഖ് ടീം വീണ്ടും; ശുഭരാത്രിയുമായി വ്യാസന്‍

ദിലീപ് ചിത്രം കോടതിസമക്ഷം ബാലന്‍വക്കീലിന് തീയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ ദിലീപ്- സിദ്ദീഖ് കോമ്പോ സീനുകള്‍ കൈയടികളോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഏറെ നിരൂപക പ്രശംസനേടിയ അയാള്‍ ജീവിച്ചിരിപ്പുണ്ട് എന്ന ചിത്രത്തിനുശേഷം വ്യാസന്‍ കെ.പി (വ്യാസന്‍ എടവനക്കാട്) രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പേര് ശുഭരാത്രിയെന്നാണ്.

കോടതി സമക്ഷം ബാലന്‍ വക്കീലില്‍ ദിലീപിന്റെ അച്ഛനായാണ് സിദ്ദിഖ് എത്തിയത്. കോമഡി രംഗങ്ങളില്‍ മത്സരിച്ചുള്ള അഭിനയവും ഏറെ ആകര്‍ഷണമായി. പുതിയ സിനിമയിലും ഇതേവിജയം ആവര്‍ത്തിക്കുമെന്ന് തന്നെയാണ് പ്രതീക്ഷ. എന്നാല്‍ കഥാപാത്രങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.

അനു സിത്താരയാണ് ചിത്രത്തില്‍ ദിലീപിന് നായിക. നെടുമുടി വേണു, സായികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, നാദിര്‍ഷ, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറിപ്പ്, സുധി കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ചേര്‍ത്തല ജയന്‍, ശാന്തി കൃഷ്ണ,ആശാ ശരത്ത്, ഷിലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്‌നി ഖാന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍.

സംഗീതം ബിജിബാല്‍. നിര്‍മാണം അരോമ മോഹന്‍. വിതരണം അബാം മൂവീസ്. മാര്‍ച്ച് 12 ന് ചിത്രീകരണം തുടങ്ങും.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം