വീട്ടിലെ കുഞ്ഞുങ്ങള്‍ക്ക് പോലും കഥ പറഞ്ഞു കൊടുക്കാത്ത ആളാണ്..; സഹോദരനെ ട്രോളി ദിലീപ്

സഹോദരന്‍ അനൂപ് പത്മനാഭന്‍ സംവിധാനം ചെയ്യുന്ന ‘തട്ടാശ്ശേരി കൂട്ടം’ ചിത്രത്തിന്റെ പ്രസ് മീറ്റില്‍ എത്തി ദിലീപ്. വീട്ടിലെ കുഞ്ഞുങ്ങള്‍ക്ക് പോലും കഥ പറഞ്ഞു കൊടുക്കാത്ത ആളാണ് അനൂപ്. എന്നാല്‍ അനിയന്‍ ഒരു കാര്യം പറഞ്ഞാല്‍ നമ്മളതിന് കൂടെ നില്‍ക്കും. ഇനിയും ഒന്നിച്ച് സിനിമ ചെയ്യും എന്നാണ് ദിലീപ് പറയുന്നത്.

അനൂപ് സിനിമ സംവിധാനം ചെയ്യാന്‍ പോയപ്പോള്‍ ആദ്യം ചെയ്തത് വേറെ വീട് വാടകയ്ക്ക് എടുത്തു എന്നതാണ്. കാരണം പടത്തിന് എന്തെങ്കിലും പറ്റിയാല്‍ വീട്ടിലേക്ക് വരണ്ടല്ലോ. എന്നാല്‍ നമ്മുടെ വീട്ടില്‍ പുതിയൊരു സംവിധായകനെ കൂടി കിട്ടി എന്ന് സിനിമ മുഴുവന്‍ കണ്ട ശേഷം പറയാന്‍ കഴിയും.

വലിയ കാന്‍വാസില്‍ എല്ലാ ചേരുവകളും ചേര്‍ത്ത ചിത്രമാണ് തട്ടാശ്ശേരി കൂട്ടം. കഥ പറഞ്ഞ് മറ്റൊരാള്‍ക്ക് മനസിലാക്കി കൊടുക്കുക എന്ന ക്വാളിറ്റിയാണ് സംവിധായകന് ആദ്യം വേണ്ടത്. വീട്ടിലുള്ള കുട്ടികള്‍ക്ക് പോലും ഇവനൊരു കഥ പറഞ്ഞു കൊടുക്കുന്നത് കണ്ടിട്ടില്ല. അവന്റെ അവസ്ഥ കൊണ്ട് തന്റെ മുന്നില്‍ വന്ന് കഥ പറയാന്‍ ഇരുന്നു.

അച്ഛന്‍ പോയതിനു ശേഷം അവന്റെ ചേട്ടന്റെ സ്ഥാനത്തും അച്ഛന്റെ സ്ഥാനത്തും നില്‍ക്കുന്ന ഒരാളാണ് താന്‍. തന്റെ അനിയന്‍ ഒരു കാര്യം പറയുമ്പോള്‍ നമ്മളതിന് കൂടെ നില്‍ക്കുന്നു. നല്ല കഥകള്‍ വന്നാല്‍ തീര്‍ച്ചയായും അനിയനൊപ്പം സിനിമ ചെയ്യും എന്നാണ് ദിലീപ് പറയുന്നത്.

ചിത്രത്തിന്റെ നിര്‍മ്മാതാവാണ് ദിലീപ്. അര്‍ജുന്‍ അശോകന്‍ ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമാകുന്നത്. സന്തോഷ് ഏച്ചിക്കാനം ആണ് തിരക്കഥയും സംഭാഷണവും. ഗണപതി, അനീഷ്, അല്ലു അപ്പു, സിദ്ധിഖ്, വിജയരാഘവന്‍, കോട്ടയം പ്രദീപ്, പ്രിയംവദ, ശ്രീലക്ഷ്മി, ഷൈനി സാറ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Latest Stories

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍