ഷൂട്ട് ഫുൾ ഇവിടെയാണോ സാറേ ....! അങ്ങനെ മഹേഷിന്റെ പ്രതികാരം രമേശിന്റെ വധമായി മാറിയിരുന്നു

ഫഹദ് ഫാസിൽ- ദീലിഷ് പോത്തൻ കൂട്ടുകെട്ടിൽ ഒരുക്കിയ ചിത്രമായിരുന്നു മഹേഷിന്റെ പ്രതികാരം. ഇടുക്കിയുടെ പ്രകൃതി ഭം​ഗിയിൽ അണിയിച്ചേരുക്കിയ ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു. ചിത്രം പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞെങ്കിലും ചിത്രത്തിന്റെ പേരിനെപ്പറ്റി ഫഹദും ​ദീലിഷ് പോത്തനും പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഇടുക്കിയിൽ ഷൂട്ടിങ്ങ് നടക്കുന്നതിനിടെ അവിടുത്തെ നാട്ടുകാരിലൊരാൾ തന്റെ അടുത്ത് വന്ന് ചിത്രത്തെപ്പറ്റി ചോദിച്ചെന്ന് ഫഹദ് പറഞ്ഞു. സിനിമ മുഴുവൻ ഇടുക്കിയിലാണോ സറേ നടക്കുന്നത്. അതോ മറ്റ് എവിടെയെങ്കിലുമാണോ എന്നാണ് ചോദിച്ചത്.

അല്ല സിനിമ ഇടുക്കിയിലാണ് നടക്കുന്നതെന്ന് താൻ പറഞ്ഞപ്പോൾ, ‘രമേശിന്റെ വധം’ കൊള്ളം സാറേ സിനിമയുടെ പേര് വെറെെറ്റിയായിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. അതുപോലെ ചിത്രീകരണ സമയത്ത് പേര് ഒരു പ്രശ്നമായിരുന്നെന്നും ഫഹദ് പറഞ്ഞു.

ചിത്രത്തിന്റെ പേര് കേട്ടപ്പോൾ തന്നെ ചിലർ നല്ല പേരാണ് കൊള്ളാം വെറ്റെെറ്റി ആണെന്ന് ഒക്കെ പറഞ്ഞിരുന്നു. മറ്റ് ചിലർ എന്ത് പേരാണ് എന്നാണ് ചോദിച്ചത്. ചിത്രം ഹിറ്റായിരുന്നെങ്കിലും പേരിന്  ആളുകളിൽ നിന്ന് സമ്മിശ്ര പ്രതികരണമായിരുന്നു ലഭിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ