ഏറ്റവും കൂടുതൽ ആനന്ദം കിട്ടുന്നത് സംവിധായകനായി ഇരിക്കുമ്പോൾ: ദിലീഷ് പോത്തൻ

മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നാണ് ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ‘മഹേഷിന്റെ പ്രതികാരം.’ സിനിമ ഇറങ്ങിയതിന് ശേഷം സിനിമയിലെ ബ്രില്ല്യൻസുകൾ ‘പോത്തേട്ടൻ ബ്രില്ല്യൻസ്’ എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരുന്നു.

ചിത്രത്തിൽ ദിലീഷ് പോത്തനും ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചിരുന്നു. ചെറുതാണെങ്കിലും ചിത്രത്തിന്റെ ഗതി നിർണയിക്കുന്ന ഒരു കഥാപാത്രം തന്നെ ആയിരുന്നു ദിലീഷ് പോത്തൻ അവതരിപ്പിച്ച എൽദോച്ചായൻ എന്ന കഥാപാത്രം.

എന്നാൽ ഇപ്പോഴിതാ ചിത്രത്തിൽ അഭിനയിക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ച് സംസാരിക്കുകയാണ് ദിലീഷ് പോത്തൻ. അഭിനയത്തിനെക്കാൾ ഏറ്റവും കൂടുതല് ഇഷ്ടമുള്ളത് സംവിധാനം തന്നെയാണെന്നും, സ്വന്തം പെർഫോമൻസിനെ ഒരു ഡയറക്‌ടർ ആയിട്ട് മാറി ജഡ്‌ജ്‌ ചെയ്യുക എന്ന് പറയുന്നത് എളുപ്പമുള്ള കാര്യമല്ലെന്നും ദിലീഷ് പോത്തൻ പറയുന്നു.

“ഞാൻ സംവിധാനം ചെയ്‌ത പടങ്ങളിൽ അഭിനയിക്കുന്നത് എനിക്കും നല്ല പ്രശ്നമാണ്. മഹേഷിൻ്റെ പ്രതികാരത്തിൽ ഒരു പ്രത്യേക സാഹചര്യത്തിൽ അഭിനയിക്കേണ്ടി വന്നതാണ്. അതെനിക്ക് നല്ല ബുദ്ധിമുട്ടായിരുന്നു. നമ്മുടെ പെർഫോമൻസിനെ ഒരു ഡയറക്‌ടർ ആയിട്ട് മാറി ജഡ്‌ജ്‌ ചെയ്യുക എന്ന് പറയുന്നത് എളുപ്പമുള്ള കാര്യമല്ല.

ഒരു പണി കൃത്യമായിട്ട് എടുക്കുക എന്നതാണ്, രണ്ടും കൂടെ എന്തായാലും പ്രാക്ടിക്കൽ അല്ല. എന്തായാലും എൻജോയ് ചെയ്യുന്ന ജോലി സംവിധാനം തന്നെയാണ്. പക്ഷേ സംവിധാനത്തിന് വേണ്ടി എടുക്കുന്ന എഫേർട്ട് വലുതാണ്.

Read more

എഫേർട്ട് കംപയർ ചെയ്യുമ്പോൾ ഡയറക്‌ട് ചെയ്യുന്നതിനേക്കാൾ എളുപ്പം അഭിനയിക്കാനാണ്. അതിൻ്റേതായിട്ടുള്ള ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ട്. കഷ്ടപ്പാടൊക്കെ ഉണ്ടെങ്കിലും ഒരു ആനന്ദം കിട്ടുക ഡയറക്ട് ചെയ്യുമ്പോഴാണ്.” ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ദിലീഷ് പോത്തൻ ഇങ്ങനെ അഭിപ്രായപ്പെട്ടത്.