അയാളോട് ബസില്‍ പോകാന്‍ പറയ്, അവിടെ മോഹന്‍ലാലിന് ഒരു വിലയും കിട്ടിയില്ല: ദിനേശ് പണിക്കര്‍

ഉദയ സ്റ്റുഡിയോയില്‍ നിന്നും മോഹന്‍ലാലിന് തുടക്ക കാലത്ത് നേരിടേണ്ടി വന്ന അവഗണനയെക്കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ ദിനേശ് പണിക്കര്‍. അന്ന് ഉദയ സ്റ്റുഡിയോയ്ക്ക് അടുത്തായിരുന്നു ദിനേശ് പണിക്കര്‍ താമസിച്ചിരുന്നത്.

പാലാട്ട് കുഞ്ഞിക്കണ്ണന് ശേഷം ബോബന്‍ കുഞ്ചാക്കോ അനൗണ്‍സ് ചെയ്ത സിനിമ ആയിരുന്നു സഞ്ചാരി. അതില്‍ വില്ലന്‍ വേഷം അഭിനയിക്കാനെത്തിയതായിരുന്നു മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ അന്ന് റിലീസ് ചെയ്തിട്ടില്ല. അത്യാവശ്യം തടി ഉണ്ട്. മുടി വളര്‍ത്തിയിട്ടുണ്ട്. സിനിമാ സങ്കല്‍പ്പം വെച്ച് സുന്ദരനല്ലാത്ത തടിയുള്ള ഒരാള്‍ വരുന്നു. വില്ലന്‍ വേഷമാണെന്ന് പറഞ്ഞു’

‘ മോഹന്‍ലാല്‍ ആയിരുന്നു ആ വ്യക്തി. അണ്ണാ, അണ്ണാ വിളിച്ച് ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ ആയി. ആ ദിവസങ്ങളില്‍ മോഹന്‍ലാലിന് പുറത്ത് പോവാന്‍ വണ്ടി ഇല്ല. പ്രൊഡക്ഷനില്‍ നിന്നും കൊടുക്കുകയുമില്ലല്ലോ. അങ്ങനെ ഞങ്ങള്‍ എന്റെ വണ്ടിയില്‍ പോവും.

ചിത്രീകരണം കഴിഞ്ഞപ്പോള്‍ മോഹന്‍ലാലിനെ കൊണ്ട് വിടാന്‍ വണ്ടി ഇല്ല. വലിയ ആര്‍ട്ടിസ്റ്റുകള്‍ക്കേ വണ്ടി ഉള്ളൂ. മോഹന്‍ലാല്‍ റൂമില്‍ ഇരിക്കുകയാണ്’ലാല്‍ പറഞ്ഞു, പോവാന്‍ വണ്ടി കാണുന്നില്ലെന്ന്. ഞാന്‍ സംസാരിക്കാമെന്ന് പറഞ്ഞു. ഞാന്‍ ഉദയ സ്റ്റുഡുയോയുടെ മാനേജര്‍ ഔസേപ്പച്ചനെ കണ്ടു. മോഹന്‍ലാലിനെ കൊണ്ടു വിടാന്‍ വണ്ടി എന്തെങ്കിലും അറേഞ്ച് ചെയ്യാമോ എന്ന് ചോദിച്ചു’

‘ഏയ് ചുമ്മാതിരി അയാളോട് ബസില്‍ പോവാന്‍ പറ എന്ന് മറുപടി. മോഹന്‍ലാല്‍ ഇത്രയും വളരുന്ന വ്യക്തിയാണെന്ന് ഔസേപ്പച്ചന്‍ പോലും ചിന്തിച്ച് കാണില്ല’ ദിനേശ് പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി