ചേട്ടാ ഒരു ലക്ഷം മാത്രം എന്ന് വിക്രം പറഞ്ഞെങ്കിലും ആ പടം ഞാന്‍ എടുത്തില്ല, അതിന് ശേഷം ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല: ദിനേശ് പണിക്കര്‍

സൂപ്പര്‍സ്റ്റാര്‍ ചിയാന്‍ വിക്രവുമായുള്ള ബന്ധത്തെ കുറിച്ച് പറഞ്ഞ് നിര്‍മ്മാതാവും നടനുമായ ദിനേശ് പണിക്കര്‍. കരിയറിന്റെ തുടക്കത്തില്‍ ചെറിയ റോളുകളില്‍ തുടങ്ങി പിന്നീട് തമിഴിലെ സൂപ്പര്‍ സ്റ്റാറായ താരമാണ് വിക്രം. താന്‍ നിര്‍മ്മിച്ച മലയാള സിനിമയില്‍ വിക്രം അഭിനയിച്ചതിനെ കുറിച്ചും പണം നല്‍കാനായില്ലെന്നുമാണ് വിക്രം പറയുന്നത്.

”വിക്രം അന്ന് ഒരു സാധാരണ താരമാണ്. നല്ല കഴിവുണ്ട്, ഡാന്‍സ് ചെയ്യും, കാണാനും നല്ല ലുക്കാണ്. മലയാളത്തില്‍ അന്ന് കുറച്ച് സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും അത്രയും വലിയ നടനായിരുന്നില്ല. രജപുത്രന്‍ സിനിമയില്‍ നല്ല വേഷമാണ് ചെയ്തത്. പത്ത് നാല്‍പത് ദിവസം എന്റെ കൂടെ ഉണ്ടായിരുന്നതോടെ ഞങ്ങള്‍ വളരെ അടുപ്പമുള്ളവരായി മാറി. തിരക്കുകള്‍ മൂലം ഞങ്ങളുടെ ആ അടുപ്പത്തിന് ഇടയ്ക്ക് ഇടവേളകളുണ്ടായി.”

”പിന്നീട് കാണുന്നത് 2000ത്തിലാണ്. അന്ന് ഞാന്‍ ഉദയപുരം സുല്‍ത്താന്‍ എന്ന സിനിമയുടെ പാട്ട് ഷൂട്ട് ചെയ്യാന്‍ ചെന്നൈയില്‍ നില്‍ക്കുകയാണ്. സ്റ്റുഡിയോയ്ക്ക് പുറത്ത് എന്നെ കാണാന്‍ വിക്രം കാത്തിരിക്കുന്നു. അദ്ദേഹം ആഗ്രഹിച്ചത് പോലെ ഒരു വലിയ നടനാകാന്‍ കഴിയാത്തതിന്റെ വിഷമം ആ മുഖത്ത് കാണാമായിരുന്നു. എന്നെ കണ്ടതും അവന്‍ വലിയ സന്തോഷത്തോടെ ഓടിവന്നു.”

”താനൊരു പുതിയ പടത്തില്‍ അഭിനയിച്ചെന്നും, ആ പടത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ എന്നോട് എടുക്കണം എന്നും വിക്രം ആവശ്യപ്പെട്ടു. എന്നാല്‍ എന്റെ കൈയില്‍ പണം ഇല്ലെന്ന് ഞാന്‍ വളരെ സ്നേഹത്തോടെ തന്നെ മറുപടി നല്‍കി. ചേട്ടാ ഒരു ലക്ഷം മാത്രം എന്ന് അവന്‍ പറഞ്ഞെങ്കിലും അന്ന് അവന് കൈ കൊടുത്ത് തിരിച്ച് വിട്ടതല്ലാതെ ആ പടം ഞാന്‍ എടുത്തില്ല. അതിന് ശേഷം വിക്രമിനെ ഞാന്‍ കണ്ടിട്ടില്ല.”

”അന്നവന്‍ അഭിനയിച്ച ആ പടം സേതു ആയിരുന്നു. പിന്നീട് നടന്നത് ചരിത്രമാണ്. വിക്രമിന്റെ കരിയറിലെ പ്രധാന ചിത്രമായി മാറി. തിയേറ്ററുകളില്‍ 100 ദിവസത്തിലധികം ഓടി, നിരവധി ഭാഷകളില്‍ റീമേക്ക് ചെയ്യപ്പെട്ടു. വിക്രം തമിഴിലെ സൂപ്പര്‍ സ്റ്റാറായി മാറി. വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ എന്റെ സീരിയല്‍ ഷൂട്ടിംഗിനായി തിരുവനന്തപുരത്ത് ലൊക്കേഷനില്‍ നില്‍ക്കുമ്പോള്‍, അവിടെ മാധ്യമ പ്രവര്‍ത്തകര്‍ വന്നു.”

”സാറിന്റെ പ്രതികരണം വേണമെന്ന് പറഞ്ഞു. ഞാന്‍ ചോദിച്ചു എന്തിനെ പറ്റി ആണെന്ന്. വിക്രമിന് ഇഷ്ടപ്പെട്ട പ്രൊഡ്യൂസര്‍ ആരാണെന്ന് അവര്‍ ചോദിച്ചിരുന്നു. മനസ്സില്‍ തങ്ങി നില്‍ക്കുന്ന പ്രൊഡ്യൂസര്‍ ആയി അദ്ദേഹം ചേട്ടന്റെ പേരാണ് പറഞ്ഞതെന്നാണ് അവര്‍ പറഞ്ഞത്. ഇതുകേട്ടതോടെ ഞാന്‍ ഞെട്ടി.”

”15 വര്‍ഷം കഴിഞ്ഞും അയാള്‍ എന്നെ ഓര്‍മിക്കുന്നു. ഇതിന് പിന്നാലെ വിക്രമിന്റെ കോള്‍ വന്നു. എന്ത് പറയുന്നു ചേട്ടാ എന്ന് ചോദിച്ച്, ദിവസവും സംസാരിക്കുന്ന രീതിയിലായിരുന്നു അന്ന് വിക്രം എന്നോട് സംസാരിച്ചത്. 1996 ല്‍ കണ്ട അതേ വിക്രമായി തന്നെയായിരുന്നു അന്നും അദ്ദേഹം സംസാരിച്ചത്” എന്നാണ് ദിനേശ് പണിക്കര്‍ പറയുന്നത്.

Latest Stories

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍

ഇതാണോ മക്കളെ നിങ്ങൾ ഫോമിൽ അല്ലെന്ന് പറഞ്ഞ അഡ്രിയാൻ ലുണ, കണക്കുകളിൽ ഞെട്ടിച്ച് സൂപ്പർതാരം; നോക്കാം നേട്ടങ്ങൾ

കാത്തലിക് ബിഷപ്പ്‌സ് ആസ്ഥാനത്തേക്ക് ആദ്യമായി പ്രധാമന്ത്രി; സിബിസിഐ ആഘോഷങ്ങളില്‍ പങ്കാളിയാകും; രാജ്യത്തിന് ക്രിസ്മസ് സന്ദേശം നല്‍കും

'നീ പോടി അവിടുന്ന്, നീ ഫീല്‍ഡ് ഔട്ട് ആയി പണ്ടേ', എന്ന് ആ സൂപ്പര്‍ സ്റ്റാര്‍ നടി ഫെയ്ക്ക് പ്രൊഫൈലില്‍ നിന്നും കമന്റ് ഇടും: ധ്യാന്‍ ശ്രീനിവാസന്‍

'സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു, വിജയരാഘവൻമാരെ തിരുത്തണം'; പാർട്ടിക്കെതിരെ ആഞ്ഞടിച്ച് സമസ്ത