ഫഹദിന്റെ ഫയറിംഗ് സീക്വന്‍സൊക്കെ റിയലായി ചെയ്യുകയായിരുന്നു, ഒരു സീനില്‍ കാലുളുക്കി, രണ്ടാഴ്ച എടുത്തു വേദന മാറാന്‍: ദിനേഷ് പ്രഭാകര്‍

മലയാള സിനിമയില്‍ ചെറിയ വേഷങ്ങളിലൂടെ സജീവമായ താരമാണ് ദിനേഷ് പ്രഭാകര്‍. മാലിക് ചിത്രത്തില്‍ ദിനേഷ് അവതരിപ്പിച്ച കഥാപാത്രത്തിന് ഏറെ പ്രശംസകളാണ് ലഭിക്കുന്നത്. പീറ്റര്‍ എസ്തപ്പാന്‍ എന്ന കഥാപാത്രമായാണ് ദിനേഷ് പണിക്കര്‍ ചിത്രത്തില്‍ വേഷമിട്ടത്. മാലിക്കിന്റെ ചിത്രീകരണത്തിനിടെ നേരിട്ട ബുദ്ധിമുട്ടുകളെ കുറിച്ചാണ് ദിനേഷ് ഇപ്പോള്‍ പറയുന്നത്.

റിവേഴ്‌സ് പ്രോസസങ്ങിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്. എല്ലാവരും പ്രായമായ ഗെറ്റപ്പില്‍ നിന്ന് തിരിച്ച് ചെറുപ്പത്തിലേക്ക് ഒരു പോക്കായിരുന്നു. ഗെറ്റപ്പ് മാറുന്നതിനു വേണ്ടി ഷൂട്ടിന് ഇടയില്‍ ഗ്യാപ്പുണ്ടായിരുന്നു. ഒരേ സ്ഥലത്ത് എടുക്കേണ്ട സീനുകള്‍ ഒരുമിച്ചു ചെയ്യാന്‍ പറ്റില്ലായിരുന്നു. കാരണം, കാലഘട്ടം മാറുന്നതിന് അനുസരിച്ച് ഗെറ്റപ്പും മാറണം.

ഒരു ലൊക്കേഷനില്‍ മാസങ്ങളുടെ ഇടവേളയില്‍ പലതവണ പോയിട്ടാണ് അതെല്ലാം എടുത്തത്. പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടായി. ഓട്ടം, ചാട്ടം, കടലില്‍ ബോട്ട് ഓടിക്കല്‍, ബൈക്ക് ഓടിക്കല്‍, വെടിവെപ്പ്, ലാത്തി ചാര്‍ജ് അങ്ങനെ ശാരീരികമായി ഏറെ സ്‌ട്രെയിന്‍ ചെയ്യേണ്ട ഒത്തിരി സംഭവങ്ങള്‍ ഉണ്ടായിരുന്നു.

വിനയ് ഫോര്‍ട്ടിന് വെടിയേറ്റ് ഓടുന്നതിന് ഇടയില്‍ പള്ളിയുടെ ഓട് പൊളിച്ചു വീഴുന്ന സീനുണ്ട്. അതില്‍ വീണ് തന്റെ കാലുളുക്കി നീരു വച്ചു. രണ്ടാഴ്ച കഴിഞ്ഞാണ് ആ വേദന മാറിയത്. ഫഹദിന് ഫയറിംഗ് സീക്വന്‍സുണ്ട് ചെയ്യാന്‍. അതൊക്കെ റിയലായി ചെയ്യുകയായിരുന്നു. റബര്‍ ബുള്ളറ്റ്‌സ് ഉപയോഗിച്ചാണ് ഫയറിങ് ചെയ്തത് എന്നും ദിനേഷ് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം