മമ്മൂട്ടിയോടൊപ്പം ഒരുപാട് സമയം ചെലവഴിച്ചു, അദ്ദേഹം ഇന്ത്യയിലെ മികച്ച നടന്മാരില്‍ ഒരാള്‍: ഡിനോ മോറിയ

നാല് വര്‍ഷത്തിന് ശേഷം മമ്മൂട്ടി വീണ്ടും തെലുങ്കില്‍ എത്തുന്ന ‘ഏജന്റ്’ ചിത്രം ഇന്ന് റിലീസ് ചെയ്തിരിക്കുകയാണ്. അഖില്‍ അക്കിനേനി നായകനാകുന്ന ചിത്രത്തില്‍ റോ ചീഫ് കേണല്‍ മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്.

നടന്‍ ഡിനോ മോറിയയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. മമ്മൂട്ടിയെ കുറിച്ച് ഡിനോ മോറിയ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’ എന്ന ചിത്രത്തിലായിരുന്നു മമ്മൂട്ടിക്കൊപ്പം ഡിനോ ആദ്യമായി അഭിനയിച്ചത്.

ചിത്രത്തില്‍ ചെറിയൊരു വേഷമായിരുന്നു നടന്. 18-20 വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിക്ക് ഒപ്പം ഒരു മുഴുനീള വേഷം കൈകാര്യം ചെയ്യുന്നതെ് എന്നാണ് ഡിനോ പറയുന്നത്. ”ഇന്ത്യയില്‍ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് മമ്മൂട്ടി, അതിനാല്‍ അദ്ദേഹത്തെ ലൊക്കേഷനില്‍ കാണുന്നതും അദ്ദേഹത്തോടൊപ്പം ഇടപഴകുന്നതും സന്തോഷമുള്ള കാര്യമായിരുന്നു.”

”ചിത്രത്തില്‍ അദ്ദേഹത്തോടൊപ്പമുള്ള കോമ്പിനേഷന്‍ സീനുകള്‍ ഉള്ളതു കൊണ്ടു തന്നെ ഒരുപാട് സമയം ഒരുമിച്ച് ചിലവഴിച്ചിരുന്നു, ഒരു വെല്ലുവിളിയോട് കൂടി തന്നെ സ്വയം കഴിവ് തെളിയിക്കാനും അദ്ദേഹത്തിന്റെ മുന്നില്‍ അതിശയകരമായി അഭിനയിക്കാനും എനിക്ക് സാധിച്ചിട്ടുണ്ട്.”

”അദ്ദേഹത്തിന്റെ അഭിനയം നിരീക്ഷിക്കുമ്പോഴൊക്കെയും എന്റെ അഭിനയം മെച്ചപ്പെടുത്താനും സാധിച്ചു” എന്നാണ് ഡിനോ പറഞ്ഞത്. അതേസമയം, സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ ആയാണ് ഏജന്റ് എത്തുന്നത്. മമ്മൂട്ടിയുടെ ഒരു ടീമംഗം ആയാണ് അഖില്‍ ചിത്രത്തില്‍ വേഷമിടുന്നത്.

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!