കുട്ടികളോടൊപ്പം വന്ന് കാണാന്‍ പറ്റുന്ന നല്ലൊരു സിനിമ; സ്റ്റാര്‍ സിനിമയെ കുറിച്ച് സംവിധായകന്‍

കോവിഡ് ഭീതി ഒഴിഞ്ഞ് തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യമായി റിലീസ് ചെയ്ത മലയാള സിനിമയാണ് ‘സ്റ്റാര്‍’. സൈക്കോളജിക്കല്‍ മിസ്റ്ററി ത്രില്ലറായാണ് ചിത്രം എത്തുന്നത്. ഡോമിന്‍ ഡി. സില്‍വ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്.

ജോജുവും ഷീലുവുമാണ് ദമ്പതികളായി അഭിനയിക്കുന്നത്. അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ചില സംഭവങ്ങളാണ് ചിത്രം പറയുന്നത്. സ്റ്റാറില്‍ എക്സ്റ്റന്റഡ് കാമിയോ റോളിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ്് സംവിധായകന്‍ ഡോമിന്‍ ഡി. സില്‍വ .

ഇത്രയും കാലം വീട്ടില്‍ ഇരുന്ന് മുഷിഞ്ഞ കുടുംബങ്ങള്‍ക്ക് കുട്ടികളോടൊപ്പം വന്ന് കാണാന്‍ പറ്റുന്ന നല്ലൊരു സിനിമയാണ് ‘സ്റ്റാര്‍’ എന്നാണ് എന്റെ വിശ്വാസം അതുകൊണ്ടുതന്നെ എല്ലാ മലയാളികളും തിയറ്റര്‍ തുറന്ന് ആദ്യമായി വരുന്ന ഈ സിനിമയെ രണ്ടു കയ്യും നീട്ടി സ്വീകരിക്കും എന്ന് കരുതുന്നു. അദ്ദേഹം മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിന് ശേഷം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന സ്റ്റാറിന്റെ തിരക്കഥ സുവിന്‍ എസ് സോമശേഖരനാണ്.

Latest Stories

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം