ഷാരൂഖ് ദുആ ചെയ്യും, ഹിന്ദു പെണ്ണിനെ കല്യാണം കഴിക്കും, ഇന്ത്യ നിങ്ങളുടെ തറവാട്ട് സ്വത്തല്ല: ഐഷ സുല്‍ത്താന

ലതാ മങ്കേഷ്‌കറിന്റെ മൃതദേഹത്തിന് മുന്നില്‍ ഷാരൂഖ് ഖാന്‍ പ്രാര്‍ത്ഥിക്കുന്ന ചിത്രം വിദ്വേഷ പ്രചാരണത്തിന് ഉപയോഗിച്ചതിനെതിരെ സംവിധായിക ഐഷ സുല്‍ത്താന. ഷാരൂഖ് ദുആ ചെയ്യുന്നതും പൂജ കൈകൂപ്പി പ്രാര്‍ത്ഥിക്കുന്നതുമാണ് ചിത്രത്തിലുണ്ടായിരുന്നത്. എന്നാല്‍ മാസ്‌ക് മാറ്റി ഷാരൂഖ് ലതാ മങ്കേഷ്‌കറുടെ മൃതദേഹത്തില്‍ തുപ്പി എന്ന തരത്തിലാണ് വിദ്വേഷ പ്രചാരണം നടന്നത്.

ഐഷ സുല്‍ത്താനയുടെ കുറിപ്പ്:

സ്വാതന്ത്ര്യ സമരസേനാനിയുടെ മകനെ ദേശസ്‌നേഹം പഠിപ്പിക്കാന്‍ സ്വാതന്ത്ര്യസമരത്തില്‍ ഒരു നിഴല്‍ പോലും ഇല്ലാത്ത, സ്വന്തമായി ഒരു സ്വാതന്ത്ര്യ സമരസേനാനി പോലും ഇല്ലാത്ത നിങ്ങള്‍ക്കെന്ത് യോഗ്യതയാണ് ഉള്ളത്?

ഇനി ഷാരൂഖ് ന്റെ യോഗ്യതയാണ് അറിയേണ്ടതെങ്കില്‍ നിങ്ങള്‍ക്ക് പറഞ്ഞ് തരാം… സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ വിദ്യാര്‍ത്ഥി കാലഘട്ടം മുതല്‍ അംഗമായിരുന്ന പെഷവാര്‍ കേന്ദ്രീകരിച്ച് ക്വിറ്റ് ഇന്ത്യാ സമരത്തിലെ മുന്നണി പോരാളി ആയിരുന്ന താജ് മുഹമ്മദ് ഖാന്റെ മകനാണ് ഷാരൂഖ് ഖാന്‍…

ഷാരൂഖിന്റെ അമ്മ സുഭാഷ് ചന്ദ്ര ബോസിന്റെ കാലഘട്ടത്തില്‍ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ മേജര്‍ ജനറല്‍ ആയിരുന്ന ഷാനവാസ് ഖാന്റെ ദത്ത് പുത്രിയായിരുന്നു… ഷാരൂഖ് ദുആ ചെയ്യും, ഇസ്ലാം പ്രാക്ടീസ് ചെയ്യും, സിനിമയില്‍ അഭിനയിക്കും.

ഹിന്ദു പെണ്ണിനെ കല്യാണം കഴിക്കും, മക്കളെ ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാന്‍ അനുവദിക്കും… അയാള്‍ക്ക് വേണ്ടതൊക്കെ ചെയ്യും…ഇതൊരു ജനാധിപത്യ രാജ്യമാണ് അല്ലാതെ നിങ്ങളുടെ ഒക്കെ തറവാട്ട് സ്വത്തല്ലാ.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം