മോഹന്‍ലാലിനെയും സുഹൃത്തുക്കളെയും കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവച്ച് സംവിധായകന്‍ അനിയന്‍. മോഹന്‍ലാലിനെ ചെറുപ്പം മുതലേ അറിയാം എന്നാണ് സംവിധായകന്‍ പറയുന്നത്. താരം എംജി കോളേജില്‍ പഠിക്കുന്ന കാലത്ത് ലാലും സുഹൃത്തുക്കളും ബസിന്റെ ഫൂട്ട്ബോര്‍ഡില്‍ നിന്നാണ് കോളേജിലേക്ക് പോവാറുളളത്. സ്റ്റുഡന്‍സ് ഓണ്‍ലി ബസില്‍ സ്ഥിരം ഫുട്ബോര്‍ഡിലാണ് നില്‍ക്കുക. സീറ്റില്‍ ഇരിക്കില്ല.
ചില സമയത്ത് ഫൂട്ട്‌ബോര്‍ഡില്‍ നില്‍ക്കുന്നത് കണ്ടാല്‍ നാട്ടുകാര്‍ പുറകില്‍ അടിച്ച് അവരോട് ഉളളില്‍ കയറാന്‍ പറയും. അപ്പോ അകത്ത് കയറി കളയും. കാരണം ലാലും സുഹൃത്തുക്കളും അന്ന് ഭയങ്കര അട്ടഹാസവും ബഹളവുമൊക്കെ ആയിരുന്നു എന്നാണ് സംവിധായകന് മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.
പ്രിയദര്‍ശന്‍ ഇവരുടെ കൂടെയല്ല പഠിച്ചത്. സുരേഷ് കുമാറും അന്ന് മോഹന്‍ലാലിന്റെ സുഹൃദ് വലയത്തിലുണ്ട്. സുരേഷിനെ അന്ന് ബോഡിഗാര്‍ഡ് ഒക്കെയാണ് കൊണ്ടുവരുന്നത്. കാരണം സുരേഷ് നന്നായി പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ്. സുരേഷിന്റെ അച്ഛന്‍ എംജി കോളേജിലെ പ്രൊഫസറും, പിന്നെ പ്രിന്‍സിപ്പലുമായി.
അന്ന് ഇതുപോലുളള അലവലാതികളുടെ കൂടെ മകനെ വിടില്ല എന്ന് അദ്ദേഹം പറയും. സുരേഷ് മോഹന്‍ലാലിന്റെ സംഘത്തില്‍ പെട്ടിട്ടുണ്ടോ എന്നറിയാനായി അദ്ദേഹം ഇടയ്ക്ക് പ്യൂണ്‍മാരെ വിട്ടിട്ടുണ്ട്. സാറിന് സുരേഷില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ പുള്ളി സിനിമ മേഖലയിലാണ് എത്തിയത് എന്നും സംവിധായകന്‍ പറഞ്ഞു.