പത്മരാജന് ശേഷം മലയാളം കണ്ട ഏറ്റവും നല്ല തിരക്കഥാകൃത്ത് ശ്യാം പുഷ്‌കരന്‍: ഭദ്രന്‍

വേറിട്ട ശൈലിയിലൂടെ മലയാള സിനിമയില്‍ പുതിയൊരു മാറ്റത്തിന് തുടക്കമിട്ട പ്രതിഭയാണ് ശ്യാം പുഷ്‌കരന്‍. മഹേഷിന്റെ പ്രതികാരവും കുമ്പളങ്ങിയും മതി ശ്യാം പുഷ്‌കരനിലെ പ്രതിഭയെ മനസിലാക്കാന്‍. ഇപ്പോഴിതാ ശ്യാം പുഷ്‌കരനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഹിറ്റ് സംവിധായകന്‍ ഭദ്രന്‍.

പത്മരാജന് ശേഷം മലയാളം കണ്ട ഏറ്റവും നല്ല തിരക്കഥാകൃത്താണ് ശ്യാം പുഷ്‌കരന്‍ എന്നാണ് ഭദ്രന്‍ പറഞ്ഞത്. കൊച്ചിയില്‍ സിപിസി അവാര്‍ഡ് വേദിയില്‍ സംസാരിക്കുകയായിരുന്നു ഭദ്രന്‍. ചടങ്ങില്‍ പോയവര്‍ഷത്തെ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം ശ്യാം പുഷ്‌കരന്‍ ഏറ്റുവാങ്ങി.

Read more

വമ്പന്‍ വിജയമായ കുമ്പളങ്ങി നൈറ്റ്സിനു ശേഷം ഫഹദ് ഫാസിലും ശ്യാം പുഷ്‌കരനും വീണ്ടും ഒന്നിക്കുന്നത് “തങ്കം” എന്ന ചിത്രത്തിലൂടെയാണ്. സഹീദ് അറാഫത്താവും ചിത്രം സംവിധാനം ചെയ്യുക. ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രം ക്രൈം ഡ്രാമ വിഭാഗത്തില്‍ പെടുന്ന സിനിമയായിരിക്കും. ഫഹദിനൊപ്പം ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു.