'മനഃസാക്ഷിയെ' വിറ്റു തിന്നുന്ന നാറികള്‍, അധ്വാനിച്ച കരങ്ങളെ വ്യാമോഹിപിച്ചു കൊണ്ട് നിയമ ലംഘനത്തിന് പ്രേരിപ്പിക്കും: സംവിധായകന്‍ ഭദ്രന്‍

ഇന്നുവരെ നേരില്‍ കാണാത്ത കാഴ്ചക്കള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളിലായി കേരളം സാക്ഷ്യം വഹിച്ചത്. പടുകൂറ്റന്‍ കെട്ടിടം വെറും സെക്കന്റുകള്‍ക്കുള്ളില്‍ നിലംപൊത്തുന്ന കാഴ്ച്ച. ഇപ്പോഴിതാ മരട് വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ ഭദ്രന്‍. ഫ്‌ളാറ്റുകളുടെ പതനം കണ്ട് വിഷമം തോന്നിയെങ്കിലും ഇത് പലര്‍ക്കുമുള്ള മുന്നറിയിപ്പാണെന്ന് ഭഗ്രന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം…

ഈ അസ്ഥിപഞ്ചരം കാണുമ്പോള്‍ ആര്‍ക്കൊക്കയോ വേണ്ടി മനസ് പിടയുന്നുണ്ട്, എങ്കിലും ഇതു ഒരു മുന്നറിയിപ്പാണ്! “മനസാക്ഷിയെ” വിറ്റു തിന്നുന്ന നാറികള്‍, അധ്വാനിച്ച കരങ്ങളെ വ്യാമോഹിപിച്ചു കൊണ്ട് നിയമ ലംഘനത്തിന് പ്രേരിപ്പിക്കും, അവരുടെ “സത്യങ്ങള്‍” ഇതുപോലെ പൊട്ടിപ്പൊളിഞ്ഞു ഭസ്മമാകും ഇത്തരത്തിലുള്ള അസ്ഥി കൂടാരങ്ങള്‍ക്കു ബലിയാടാകുകയാണ് നമ്മള്‍ എന്ന് തിരിച്ചറിഞ്ഞാല്‍ നന്ന്…

മരട് വിഷയത്തില്‍ പ്രതികരിച്ച് നേരത്തെയും ഭദ്രന്‍ രംഗത്ത് വന്നിരുന്നു. മലയാള സിനിമയ്ക്ക് ഒരുപിടി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച ഭദ്രന്റെ പുതിയ ചിത്രം ജൂതന്‍ ആണ്. സൗബിനെ നായകനാക്കി ഒരുക്കുന്ന ചിത്രം ഒരു സൈക്കോളജിക്കല്‍ മിസ്റ്ററി ത്രില്ലറായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. മംമ്ത മോഹന്‍ദാസാണ് നായിക.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു