ആ കമന്റുകള്‍ എന്നെ അലോസരപ്പെടുത്താതിരുന്നില്ല... 'ഏഴിമല പൂഞ്ചോല' എങ്ങനെ ചെയ്തതെന്ന് അറിയില്ല: ഭദ്രന്‍

‘സ്ഫടികം’ ചിത്രത്തിന്റെ റീമാസ്റ്ററിംഗ് പതിപ്പ് വീണ്ടും എത്തുകയാണ്. ചിത്രത്തിന്റെ 24ാം വാര്‍ഷിക വേളയിലായിലാണ് സംവിധായകന്‍ ഇക്കാര്യം അറിയിക്കുന്നത്. എന്നാല്‍ ചിത്രത്തിലെ ‘ഏഴിമല പൂഞ്ചോല ‘എന്ന പാട്ട് റീമാസ്റ്ററിംഗ് ചെയ്ത് ഇറക്കിയതായി അവകാശപ്പെടുന്ന ഒരു വീഡിയോ കണ്ടെന്നും, അത് ഏത് തരത്തിലുള്ള റീ മാസ്റ്ററിംഗ് ആണ് ചെയ്തിരിക്കുന്നതെന്ന് അറിയില്ലെന്നും സംവിധായകന്‍ പറയുന്നു.

ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഭദ്രന്റെ പ്രതികരണം. സിനിമ റീമാസ്റ്ററിംഗ് ചെയ്ത് എത്രയും പെട്ടെന്ന് പുറത്തിറക്കാനുള്ള ശ്രമത്തിലാണ് താനും മറ്റ് അണിയറ പ്രവര്‍ത്തകരും എന്നും അദ്ദേഹം വ്യക്തമാക്കി.

ഭദ്രന്റെ കുറിപ്പ്:

എന്നെ സ്‌നേഹിക്കുന്ന,സിനിമയെ സ്‌നേഹിക്കുന്ന പ്രേക്ഷകരുടെ ശ്രദ്ധയിലേയ്ക്ക് സന്തോഷപൂര്‍വ്വം ഒരു കാര്യം അറിയിക്കട്ടെ…. സ്ഫടികം സിനിമയിലെ ‘ഏഴിമല പൂഞ്ചോല’ എന്ന പാട്ട് റീമാസ്റ്റര്‍ ചെയ്ത് ഇറക്കിയതായി അവകാശപ്പെടുന്ന ഒരു വീഡിയോ കാണുക ഉണ്ടായി… അതിന്റെ കീഴെ ചേര്‍ത്തിരിക്കുന്ന ആരാധകരുടെ എക്‌സൈറ്റിംഗ് ആയുള്ള കമന്റുകളും കണ്ടു. സന്തോഷം.

അത് ഏത് തരത്തിലുള്ള റീമാസ്റ്ററിംഗ് ആണ് അവര്‍ ചെയ്തിരിക്കുന്നത് എന്ന് ഞങ്ങള്‍ക്കറിയില്ല.. ആര് ചെയ്തിരിക്കുന്നു എന്നും അറിയില്ല… അതേ രൂപത്തില്‍ സിനിമ കണ്ടാല്‍ കൊള്ളാം എന്നുള്ള കമന്റുകള്‍ എന്നെ തെല്ല് അലോസരപ്പെടുത്താതിരുന്നില്ല.. ഞാന്‍ കൂടി ഉള്‍പ്പെട്ട ജിയോമെട്രിക് ഫിലിം ഹൗസ് എന്ന കമ്പനി, 10 മടങ്ങ് ക്വാളിറ്റിയിലും ടെക്‌നിക്കല്‍ എക്‌സലെന്‍സിയിലും അതിന്റെ ഒറിജിനല്‍ നെഗറ്റീവില്‍ നിന്നുള്ള പെര്‍ഫക്ട് റീമാസ്റ്ററിംഗ് പ്രൊഡ്യൂസര്‍ ആര്‍. മോഹനില്‍ നിന്ന് വാങ്ങി തിയേറ്ററില്‍ എത്തിക്കാനുള്ള അവസാന പണിപ്പുരയില്‍ ആണ്.

ചെന്നൈ, ഫോര്‍ ഫ്രെയ്‌സ് സൗണ്ട് കമ്പനിയില്‍ അതിന്റെ 4കെ അറ്റ്‌മോസ് മിക്‌സിംഗും ഇന്ററസ്റ്റിംഗ് ആയുള്ള ആഡ് ഓണുകളും ചേര്‍ത്ത് കൊണ്ട് തിയേറ്റര്‍ റിലീസിലേക്ക് ഒരുക്കി കൊണ്ടിരിക്കുകയാണ്.. ഈ വാര്‍ത്ത കഴിയുമെങ്കില്‍ ഒന്ന് ഷെയര്‍ ചെയ്താല്‍ നല്ലതായിരുന്നു… സ്‌നേഹത്തോടെ ഭദ്രന്‍.

Latest Stories

അദാനി എന്റര്‍പ്രൈസിന്റെ പ്രവര്‍ത്തനലാഭത്തില്‍ വന്‍ കുതിച്ച് ചാട്ടം; 664ശതമാനം വര്‍ദ്ധനവ്; ആസ്തി ഉയര്‍ത്തി വ്യവസായ ഭീമന്‍; ഗൗതം അദാനിയുടെ ഇനിയുള്ള ലക്ഷ്യം മുകേഷ് അംബാനി

2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ 'ലെറ്റർ ഓഫ് ഇൻ്റൻ്റ്' സമർപ്പിച്ചു

ഈ തൊഴിലുകള്‍ക്ക് യുഎഇ വേതനം കുറച്ചത് എന്തുകൊണ്ട്? ഉയര്‍ന്ന ശമ്പളം നേടാന്‍ യുവാക്കള്‍ പഠിക്കേണ്ടതെന്ത്?

'ശരീരഭാരം കൂട്ടു' എന്ന് ആരാധകന്‍; ഉശിരന്‍ മറുപടി കൊടുത്ത് സാമന്ത

എല്ലാ സ്വകാര്യ സ്വത്തുക്കളും സർക്കാരിന് ഏറ്റെടുക്കാനാകില്ല: സുപ്രീംകോടതി

പാരീസ് ഒളിമ്പിക്‌സിൽ വനിതകളുടെ വിഭാഗത്തിൽ സ്വർണം നേടിയ ഇമാനെ ഖെലിഫ് മെഡിക്കൽ റിപ്പോർട്ടിൽ പുരുഷൻ

"ഞാനും കൂടെയാണ് കാരണം എറിക്ക് പുറത്തായതിന്, അദ്ദേഹം എന്നോട് ക്ഷമിക്കണം: ബ്രൂണോ ഫെർണാണ്ടസ്

നേതാക്കളുടെ തമ്മില്‍ തല്ലില്‍ പൊറുതിമുട്ടി; പാലക്കാട് ഇനി കാര്യങ്ങള്‍ ആര്‍എസ്എസ് തീരുമാനിക്കും; തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ആര്‍എസ്എസ്

ഹിന്ദി-ഹിന്ദു-ഹിന്ദുത്വ എന്ന ലക്ഷ്യത്തിനായി ചരിത്രത്തെ വക്രീകരിക്കുന്നു; റൊമില ഥാപ്പര്‍ സംഘപരിവാറിന്റെ വര്‍ഗീയ പ്രത്യയശാസ്ത്രത്തെ എക്കാലവും വിമര്‍ശിച്ച വ്യക്തിയെന്ന് മുഖ്യമന്ത്രി

"ക്യാഷ് അല്ല പ്രധാനം, പ്രകടനമാണ് ഞാൻ നോക്കുന്നത്, മോശമായ താരം ആരാണേലും ഞാൻ പുറത്തിരുത്തും": ചെൽസി പരിശീലകന്റെ വാക്കുകൾ ഇങ്ങനെ