രണ്ടാമതും തെറ്റിയപ്പോള്‍ മമ്മൂക്ക ബഹളം വച്ചു, അന്നത്തോടെ സിനിമ ജീവിതം തീര്‍ന്നുവെന്ന് വിചാരിച്ചു: ബ്ലെസി

മമ്മൂട്ടിയെ ആദ്യമായി കണ്ടതിനെ കുറിച്ചും തന്നോട് ദേഷ്യപ്പെട്ടതിനെ കുറിച്ചും വെളിപ്പെടുത്തി സംവിധായകന്‍ ബ്ലെസി. 1987ല്‍ പത്മരാജന്‍ സംവിധാനം ചെയ്ത നൊമ്പരത്തിപ്പൂവ് എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു ആദ്യമായി മമ്മൂക്കയെ കണ്ടത് എന്നാണ് ബ്ലെസി പറയുന്നത്. ക്ലാപ്പ് അടിച്ചത് ശരിയാകാതെ മമ്മൂട്ടി ബഹളം വച്ചതിനെ കുറിച്ചും സംവിധായകന്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു.

മൂന്നാറിലെ എസ്.എന്‍ ടൂറിസ്റ്റ് ഹോമിന്റെ പിറകിലുള്ള ഒരു മൈതാനത്ത് മമ്മൂക്കയും മാധവിയും കൂടിയുള്ള ഒരു സീനാണ് ആദ്യമായി എടുക്കുന്നത്. തന്റെ രണ്ടാമത്തെ ചിത്രം. ഇതില്‍ ക്ലാപ്പ് അടിക്കണം. സീന്‍ നമ്പറും ഷോട്ട് നമ്പറും അനൗണ്‍സ് ചെയ്തിട്ട് വേണം ക്ലാപ്പടിക്കാന്‍. മമ്മൂട്ടി എന്ന വലിയ നടനെ കണ്ടതിന്റെ എക്സൈറ്റ്മെന്റില്‍ നില്‍ക്കുകയായിരുന്നു താന്‍.

മാത്രമല്ല അതിന് മുമ്പ് താന്‍ ചെയ്ത മുന്തിരിത്തോപ്പുകളില്‍ ക്ലാപ്പ് അടിച്ചിട്ടുമില്ലായിരുന്നു. അതില്‍ ക്ലാപ്പ് ബോര്‍ഡ് കാണിച്ചാല്‍ മാത്രം മതിയായിരുന്നു. എന്നാല്‍ ഇവിടെ താന്‍ അനൗണ്‍സ് ചെയ്തപ്പോള്‍ തന്നെ ഇത് തെറ്റി. രണ്ടാമത്തെ പ്രാവശ്യവും തെറ്റിയതോടെ മമ്മൂക്ക ചൂടായി. വേറാരും ഇല്ലേ ഇവിടെ ക്ലാപ്പടിക്കാന്‍, പുതിയ പിള്ളാരാണോ ഇത് ചെയ്യുന്നത് എന്ന് ചോദിച്ച് ബഹളമായി.

അതോടെ പൂജപ്പുര രാധാകൃഷ്ണന്‍ വന്ന് ക്ലാപ്പടിച്ചു. ഉച്ചയായപ്പോഴേക്കും പത്മരാജന്‍ സാര്‍ അടുത്തു വന്നിട്ട് സാരമില്ല പുള്ളി അങ്ങനെ പറഞ്ഞതൊന്നും കാര്യമായി എടുക്കേണ്ടെന്ന് പറഞ്ഞു. താന്‍ അപ്പോഴത്തേക്ക് സിനിമാ ജീവിതം തന്നെ കഴിഞ്ഞു എന്ന മട്ടിലായി. കാരണം ഒരു സൂപ്പര്‍സ്റ്റാര്‍ ബഹളം വച്ച് നമ്മളെ പറഞ്ഞുവിടും എന്ന രീതിയിലാണ് അതിനെ കണ്ടത്.

അന്നത്തോടെ സിനിമ ജീവിതം തീര്‍ന്നു എന്ന് വിചാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് പത്മരാജന്‍ സര്‍ വരുന്നത്. നീ ഒന്നു പ്രാക്ടീസ് ചെയ്തിട്ട് പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞു. ഉച്ച കഴിഞ്ഞപ്പോള്‍ ഞാന്‍ അത് പ്രാക്ടീസ് ചെയ്ത് ക്ലാപ്പടിച്ചു. ശരിയാവുകയും ചെയ്തു. ‘ആ ഇങ്ങനെയാണ് ചെയ്യേണ്ടത്’ എന്ന് പറഞ്ഞ് മമ്മൂക്ക തന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുവെന്നും ബ്ലെസി പറഞ്ഞു.

Latest Stories

അറിയാതെ ദൈവമേ എന്ന് വിളിച്ചുപോയി, 'ബറോസ്' റിലീസ് തീയതി കേട്ടപ്പോള്‍ വിസ്മയിച്ചുപോയി, കാര്യമറിഞ്ഞപ്പോള്‍ ലാലും..: ഫാസില്‍

പെട്ടിമുടി: ആ കാഴ്ചകളില്‍ കണ്ണുനിറയാതെ പോരാന്‍ കഴിയുമോ!

'വഖഫ് ഭൂമി അഡ്ജസ്റ്റുമെന്റുകൾക്കുള്ളതല്ല'; മുനമ്പത്തേത് വഖഫ് ഭൂമി തന്നെ, സമാധാനത്തിന് പകരമായി ഭൂമി നൽകാനാവില്ലെന്ന് സമസ്ത മുഖപത്രം സുപ്രഭാതം

ശ്രീലങ്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പ്; പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടി എൻപിപി അധികാരത്തിലേക്ക്

സൂര്യയുടെ അലറലോടലറല്‍.. തലവേദനയോടെ തിയേറ്റര്‍ വിട്ടാല്‍ പ്രേക്ഷകര്‍ വീണ്ടും വരില്ല; വിമര്‍ശനങ്ങളോട് പ്രതികരിച്ച് റസൂല്‍ പൂക്കുട്ടി

IND vs AUS: വിരാട് കോഹ്‌ലിക്ക് പരിക്ക് ഭയം?, പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ടെന്‍ഷന്‍

മത്സരങ്ങൾക്ക് മുന്നോടിയായി ഡ്രഗ്സ് പാർട്ടി; പ്രീമിയർ ലീഗ് റഫറിക്കെതിരെ വീണ്ടും ഗുരുതര ആരോപണം

'കൂട്ടിയാൽ കൂടുമോ, അത്രക്കുണ്ട്'; മെറ്റയ്ക്ക് പിഴയിട്ട് യൂറോപ്യന്‍ യൂണിയന്‍

എത്ര വൃത്തിയാക്കിയാലും മറ്റൊരാളുടെ ദുര്‍ഗന്ധം വരും, ആരെങ്കിലും ഉപയോഗിച്ച വസ്ത്രങ്ങളും ഷൂകളുമാണ് ധരിച്ചിരുന്നത്: വിക്രാന്ത് മാസി

രാഹുലിന്റെ പരിക്ക് വാർത്തക്ക് പിന്നാലെ ഇന്ത്യക്ക് മറ്റൊരു തിരിച്ചടി, സൂപ്പർതാരത്തിന് കിട്ടിയത് വമ്പൻ പണി ; ആരാധകർ ആശങ്കയിൽ