Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

CELEBRITY TALK

‘നല്ല കഥാപാത്രങ്ങള്‍ ചെയ്തു ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്ന് എനിക്ക് തോന്നിയിട്ടില്ല’; ദിലീഷ് പോത്തന്‍

, 2:41 pm

നല്ല കഥാപാത്രങ്ങള്‍ ചെയ്തു ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്ന് തനിക്ക് ഇതുവരെ തോന്നിയിട്ടില്ലെന്ന് നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍. ലിജോ ജോസ് പെല്ലിശ്ശേരിയും ചെമ്പന്‍ വിനോദും ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലെ പുരസ്‌കാര നിറവില്‍ നില്‍ക്കുമ്പോള്‍ ഈ.മ.യൗ ടീമിനൊപ്പമുള്ള തന്റെ അനുഭവം വ്യക്തമാക്കുകയാണ് ദിലീഷ് പോത്തന്‍. ചിത്രത്തില്‍ വികാരി ഫാദര്‍ സക്കറിയ പാറപ്പുറത്തെ മികച്ചതാക്കിയത് ദിലീഷ് പോത്തനായിരുന്നു.

‘ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും നന്നായി എഴുതപ്പെട്ടവയായിരുന്നു. നന്നായി എഴുതപ്പെടുന്ന കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനും എളുപ്പമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നല്ല കഥാപാത്രങ്ങള്‍ ചെയ്തു ഫലിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നു എനിക്കു തോന്നിയിട്ടില്ല. ഈ.മ.യൗവിലെ വികാരിയച്ചനൊക്കെ അത്തരത്തില്‍ നന്നായി എഴുതി വയ്ക്കപ്പെട്ട ഒരു കഥാപാത്രമായിരുന്നു’ ദിലീഷ് പറയുന്നു.

‘ലിജോയും ചെമ്പനും ഷൈജു ഖാലിദും വിനായകനും ഒക്കെ ചേര്‍ന്നുള്ള ഒരു കൂട്ടായ്മയോടൊപ്പം പ്രവര്‍ത്തിക്കുന്നത് വളരെ എളുപ്പമായിരുന്നു. ഞാന്‍ അഭിനയിച്ചോ ഇല്ലയോ എന്നതല്ല, ഈ.മ.യൗ പോലുള്ള സിനിമ മലയാളത്തില്‍ വന്നതില്‍ അഭിമാനം ഉള്ള വ്യക്തിയാണ് ഞാന്‍. ഒരു മലയാളി എന്ന നിലയിലും ഒരു ചലച്ചിത്രകാരന്‍ എന്ന നിലയിലും അക്കാര്യത്തില്‍ എനിക്ക് അഭിമാനമുണ്ട്. ആ സിനിമ സ്‌ക്രീനില്‍ കണ്ടപ്പോള്‍ രാജ്യത്തെ ഏറ്റവും മികച്ച സിനിമയായിട്ടു തന്നെയാണ് എനിക്ക് അനുഭവപ്പെട്ടത്’ ദിലീഷ് പറഞ്ഞു. മനോരമയുമായുള്ള അഭിമുഖത്തിലാണ് ദിലീഷ് പോത്തന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Advertisement