'പൃഥ്വിരാജ് ചെയ്ത കഥാപാത്രം സിനിമയ്ക്ക് ഗുണം ചെയ്യും, ആദ്യമേ മനസില്‍ പൃഥ്വിരാജ് ആയിരുന്നു'; സ്റ്റാര്‍ സിനിമയെ കുറിച്ച് ഡോമിന്‍ ഡി. സില്‍വ

കോവിഡ് ഭീതി ഒഴിഞ്ഞ് തിയേറ്ററുകള്‍ തുറക്കുമ്പോള്‍ ആദ്യമായി റിലീസ് ചെയ്യുന്ന മലയാളം സിനിമയാണ് ‘സ്റ്റാര്‍’. സൈക്കോളജിക്കല്‍ മിസ്റ്ററി ത്രില്ലറായാണ് ചിത്രം എത്തുന്നത്. ഡോമിന്‍ ഡി. സില്‍വ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്.

ജോജുവും ഷീലുവുമാണ് ദമ്പതികളായ അഭിനയിക്കുന്നത്. അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ചില സംഭവങ്ങളാണ് ചിത്രം പറയുന്നത്. സ്റ്റാറില്‍ എക്സ്റ്റന്റഡ് കാമിയോ റോളിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ഈ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായത് പൃഥ്വിരാജ് ആണെന്ന് ആദ്യമേ തോന്നിയിരുന്നു എന്നാണ് സംവിധായകന്‍ ഡോമിന്‍ ഡി. സില്‍വ പറയുന്നത്.

പൃഥ്വിരാജ് ചെയ്ത കഥാപാത്രം സിനിമയ്ക്ക് ഗുണം ചെയ്യും, ഏറ്റവും മികച്ച ഒരാള്‍ തന്നെയാണ് ആ കഥാപാത്രം ചെയ്തത്. ഈ സിനിമയുടെ ശക്തി എന്ന് പറയുന്നത് അതിന്റെ കഥ തന്നെയാണ് എന്നാണ് മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ പറയുന്നത്. സ്റ്റാര്‍ എന്ന ചിത്രത്തിന്റെ പേരിനെ കുറിച്ചും ഡോമിന്‍ വ്യക്തമാക്കി.

ജന്മനക്ഷത്രങ്ങളെ ആസ്പദമാക്കി ചെയ്തിട്ടുള്ള സിനിമ ആയതുകൊണ്ടാണ് സ്റ്റാര്‍ എന്ന പേരിട്ടത്. ഓരോ നക്ഷത്രത്തിലും ജനിച്ചുവളര്‍ന്ന ആളുകള്‍ക്ക് ഓരോ പ്രത്യേകത ഉണ്ടാകുമെന്നും അവര്‍ ഓരോ വിഷമങ്ങളെ അഭിമുഖീകരിക്കും എന്നും ഒക്കെ പറയാറുണ്ടല്ലോ അങ്ങനെയുള്ള ചില കാര്യങ്ങള്‍ ആണ് സിനിമ പറയുന്നത് എന്നും സംവിധായകന്‍ വ്യക്തമാക്കി.

നാളെയാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യു ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പൈപ്പിന്‍ ചുവട്ടിലെ പ്രണയത്തിന് ശേഷം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന സ്റ്റാറിന്റെ തിരക്കഥ സുവിന്‍ എസ് സോമശേഖരനാണ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം