'സിനിമ പറയുന്നത് പൃഥ്വിരാജാണ്', ജോജുവും ഷീലുവും ഒന്നിക്കുന്ന 'സ്റ്റാര്‍'; സസ്‌പെന്‍സ് മിസ്റ്ററി ത്രില്ലറുമായി ഡോമിന്‍ ഡി സില്‍വ

ജിസ്യ പാലോറാന്‍

“പൈപ്പിന്‍ ചുവട്ടിലെ പ്രണയം” എന്ന ചിത്രത്തിന് ശേഷം ഡോമിന്‍ ഡി സില്‍വ സംവിധാനം ചെയ്യുന്ന ചിത്രമാണ് “സ്റ്റാര്‍”. അബാം മൂവിന്റെ ബാനറില്‍ എബ്രഹാം മാത്യു നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോജു ജോര്‍ജ്, പൃഥ്വിരാജ്, ഷീലു എബ്രഹാം എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. “ബെസ്റ്റ് ഓഫ് മിത്ത്‌സ്” എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്.

ജനങ്ങളുടെ അന്ധവിശ്വാസങ്ങളും കാഴ്ചപ്പാടുകളും പല രീതിയില്‍ കാണിക്കുക എന്നതാണ് ഇത് അടിസ്ഥാനമാക്കുന്നത് എന്നാണ് സംവിധായകന്‍ ഡോമിന്‍ ഡി സില്‍വ സൗത്ത്‌ലൈവിനോട് പ്രതികരിക്കുന്നത്. സൈക്കോളജിക്കല്‍ മിസ്റ്ററി ത്രില്ലറായാണ് സിനിമ ഒരുങ്ങുന്നത്. ഫാമിലി ഡ്രാമയായി ഒരുങ്ങുന്ന സ്റ്റാര്‍ ഒരു എക്‌സ്പിരിമെന്റല്‍ ചിത്രമാണ്. ജോജു ജോര്‍ജ്, ഷീലു എബ്രഹാം എന്നിവര്‍ക്കൊപ്പം നടന്‍ പൃഥ്വിരാജ് ഒരു ലെംഗ്തി കാമിയോ റോളിലാണ് എത്തുന്നത്.

ചിത്രത്തിലെ ഒരു മുഖ്യ കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തില്‍ വേഷമിടുന്നത്. പൃഥ്വിരാജ് ആണ് സിനിമ പറയുന്നത്. നല്ലൊരു സസ്‌പെന്‍സ് ത്രില്ലറിനായി പ്രേക്ഷകര്‍ക്ക് കാത്തിരിക്കാം എന്നാണ് സംവിധായകന്‍ പറയുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ഡബ്ബിംഗ് അക്കമുള്ള പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുകയാണ്. ഈ വര്‍ഷം ആദ്യം തന്നെ ചിത്രത്തിന്റെ റിലീസ് ഉണ്ടാകും എന്നും സംവിധായകന്‍ വ്യക്തമാക്കി.

ചില സിനിമകള്‍ ഒ.ടി.ടി റിലീസായി എത്തുന്നതാണ് നല്ലതെന്ന് സംവിധായകന്‍ പറയുന്നു. കൂടുതലും നമുക്ക് ഇഷ്ടപ്പെടുന്ന ജോണര്‍ സിനിമകള്‍ തന്നെ കാണാനുള്ള അവസരമാണ് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ നല്‍കുന്നത്. എപ്പോള്‍ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും സിനിമ കാണാനുള്ള അവസരമാണ് ഒ.ടി.ടി നല്‍കുന്നത് എന്നാണ് ഡോമിന്‍ ഡി സില്‍വയുടെ വാക്കുകള്‍.

സുവിന്‍ എസ് സോമശേഖരന്‍ ആണ് സ്റ്റാര്‍ സിനിമയ്ക്കായി തിരക്കഥ ഒരുക്കുന്നത്. ഹരിനാരായണന്‍ ഒരുക്കുന്ന വരികള്‍ക്ക് എം ജയചന്ദ്രനും രഞ്ജിന്‍ രാജും ചേര്‍ന്നാണ് സംഗീത സംവിധാനം. വില്യം ഫ്രാന്‍സിസ് ആണ് പശ്ചാത്തല സംഗീതം. തരുണ്‍ ഭാസ്‌ക്കരന്‍ ഛായാഗ്രഹണവും ലാല്‍ കൃഷ്ണന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ബാദുഷ ആണ് പ്രൊജക്ട് ഡിസൈനര്‍.

Latest Stories

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു