ആസിഫ് അലിയെ അപമാനിച്ചതല്ല, രമേഷ് നാരായണ്‍ സംവിധായകനോടുള്ള നന്ദി പ്രകടിപ്പിച്ചതാണ്; വിവാദങ്ങളില്‍ പ്രതികരിച്ച് ജയരാജ്

സംഗീതസംവിധായകന്‍ രമേഷ് നാരായണ്‍ ആസിഫ് അലിയെ അപമാനിച്ചിട്ടില്ലെന്ന് സംവിധായകന്‍ ജയരാജ്. എംടിയുടെ കഥകളെ ആസ്പദമാക്കി ഒരുക്കുന്ന ‘മനോരഥങ്ങള്‍’ എന്ന ആന്തോളജി ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചിനിടെയാണ് നടന്‍ ആസിഫ് അലിയില്‍ നിന്നും മൊമന്റോ വാങ്ങാന്‍ രമേഷ് നാരായണ്‍ വിസമ്മതിച്ചത്.

ആസിഫ് അലി വേദിയില്‍ എത്തിയപ്പോള്‍ മൊമന്റോ സ്വീകരിക്കാതെ, ട്രോഫി പിടിച്ചുവാങ്ങുകയും ആസിഫിന്റെ മുഖത്ത് പോലും നോക്കാതെ സംവിധായകന്‍ ജയരാജനെ വേദിയിലേക്ക് വിളിപ്പിച്ച് അദ്ദേഹത്തിന്റെ കൈയ്യില്‍ കൊടുക്കുകയും അത് തനിക്ക് നല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു.

ഈ വീഡിയോ വൈറലായതോടെ രമേഷ് നാരായണ്‍ നടനെ പരസ്യമായി അപമാനിച്ചുവെന്ന പേരില്‍ സൈബര്‍ ആക്രമണം ഉയരുകയായിരുന്നു. എന്നാല്‍ ആസിഫിനെ രമേഷ് നാരായണ്‍ അപമാനിച്ചതായി തോന്നുന്നില്ല എന്നാണ് ജയരാജ് ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തില്‍ പറയുന്നത്.

ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരെയെല്ലാം ആദരിച്ചെങ്കിലും രമേഷ് നാരായണിനെ വേദിയിലേക്ക് വിളിച്ചിരുന്നില്ല. ഇത് സംഘാടകരെ അറിയിച്ചപ്പോഴാണ് അവര്‍ ആസിഫ് അലിയെ മൊമന്റോ നല്‍കാനായി വിളിച്ചത്. ആസിഫിന്റെ കൈയ്യില്‍ നിന്നും അത് വാങ്ങി രമേഷ് നാരായണ്‍ എന്നെ വിളിച്ച് എന്റെ കൈയ്യില്‍ തന്ന് വീണ്ടും ഉപഹാരം വാങ്ങി.

അത് ചിത്രത്തിന്റെ സംവിധായകനോടുള്ള നന്ദി പ്രകടിപ്പിച്ചതാകാം. ആസിഫ് അലിയെ രമേഷ് നാരായണ്‍ അപമാനിച്ചുവെന്ന് തോന്നിയിട്ടില്ല. അത്തരത്തിലുള്ള ഒരു പ്രവര്‍ത്തി ചെയ്യുന്ന വ്യക്തിയല്ല രമേഷ് നാരായണ്‍ എന്നാണ് ജയരാജ് പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം