അതൊക്കെ കേള്‍ക്കാതെ ഇരുന്നിട്ട് എന്റെ കഥയെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ: ആസിഫ് അലിയെ കുറിച്ച് ജിസ് ജോയ്

ഒരു സൂപ്പര്‍ ഹിറ്റ് സിനിമയില്‍ ആസിഫ് അലി കഥ ഇഷ്ടമാകാതെയാണ് അഭിനയിച്ചതെന്ന് തുറന്നു പറയുകയാണ് സംവിധായകന്‍ ജിസ് ജോയ്. ശ്രീനിവാസന്‍ ഉള്‍പ്പെടെയുള്ള പ്രമുഖ താരങ്ങള്‍ അഭിനയിച്ചു വലിയ ഹിറ്റായി മാറിയ ‘സണ്‍ഡേ ഹോളിഡേ’ എന്ന ചിത്രമാണ് ഇത് . നടനോട് കഥ പറയാന്‍ പോയ അനുഭവത്തെ കുറിച്ച് ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ ജിസ് ജോയ് മനസ്സ് തുറക്കുകയാണ്.

കഥ മുഴുവന്‍ പറഞ്ഞ ശേഷം ആസിഫ് അതിനെ കുറിച്ച് സംസാരിക്കാതെ മറ്റെന്തൊക്കെയോ പറഞ്ഞു കൊണ്ടിരിന്നു. ഞാന്‍ ഈ കഥ ഒക്കെ ആണോ എന്ന് ചോദിച്ചപ്പോള്‍ ആസിഫ് പറഞ്ഞു. നീ മോശം സിനിമ എടുക്കില്ല എന്ന് എനിക്ക് അറിയാം. നമ്മള്‍ തമ്മിലുള്ള സുഹൃത് ബന്ധത്തിന്റെ പുറത്ത് ഞാന്‍ ഈ സിനിമ ചെയ്യാമെന്നൊക്കെ, അങ്ങനെ പറഞ്ഞപ്പോള്‍ എനിക്കത് ബോദ്ധ്യമായി.

പിന്നീട് സിനിമയൊക്കെ ഇറങ്ങി കഴിഞ്ഞു നൂറു ദിവസം പിന്നിട്ടപ്പോള്‍ ‘ജെബി ജംഗ്ഷന്‍’ എന്ന ഷോയില്‍ ആസിഫ് അലി പറയുന്നുണ്ട്. ഇതിലെ കഥയുടെ ഒരു മെയിന്‍ പോയിന്റ് അവന്‍ സിനിമ ചെയ്യുമ്പോഴാണ് അറിയുന്നതെന്ന്. ഞാന്‍ അന്ന് ഫുള്‍ കഥ വായിച്ചപ്പോള്‍ അവന്‍ വേറെ ഏതോ ഒരു ലോകത്തായിരുന്നു. അന്ന് ഞാന്‍ ഈ പ്രധാന ഭാഗം ഉള്‍പ്പെടെ പറഞ്ഞു കേള്‍പ്പിച്ചതാണ്. ‘.ജിസ് പറയുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു