മോദിയെ പിന്തുണയ്ക്കാതെ സഖാവായി നിന്നിരുന്നെങ്കില്‍ എന്റെ പുസ്തകത്തിന് അവാര്‍ഡ് കിട്ടിയേനെ; ചിന്ത ജെറോമിനെതിരെ സംവിധായകന്‍

ചിന്ത ജെറോമിന്റെ പിഎച്ച്ഡി വിവാദത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ജോണ്‍ ഡിറ്റോ. ചിന്താ ജെറോം എന്നും എനിക്ക് വിസ്മയമായിരുന്നു എന്ന് ജോണ്‍ ഡിറ്റോ പറയുന്നു. യുജിസിയുടെ ജെആര്‍എഫ് കിട്ടുകയും ഫുള്‍ ടൈം ആയി മാസം 38000 രൂപയോളം കൈപ്പറ്റുകയും ചെയ്ത് ഈയടുത്ത് പിഎച്ച്ഡി നേടിയെടുക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

അതേസമയം യുവജന കമ്മീഷന്‍ ചെയര്‍ പേഴ്‌സായി നിയമിക്കപ്പെട്ടപ്പോള്‍ പാര്‍ട്ട് ടൈമാക്കിയെന്നാണ് ചിന്ത പറയുന്നത്. എന്നാല്‍ ന് പാര്‍ട്ട് ടൈം റിസര്‍ച്ച് ഇല്ലെന്ന് ജോണ്‍ ഡിറ്റോ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാണിക്കുന്നു. സഖാവാണെങ്കില്‍ എന്തും സാധ്യമാണ് എന്ന നയപ്രകാരം സുനില്‍ പി ഇളയിടത്തിന്റെ ഡോക്ടേറ്റ് കഥ ഇവിടെ പ്രസ്താവ്യമാണെന്നും ജോണ്‍ ഡിറ്റോ പറയുന്നു.

ചിന്താ ജെറോം എന്നും എനിക്ക് വിസ്മയമായിരുന്നു.
”ചങ്കിലെ ചൈന ”എന്ന അമൂല്യഗ്രന്ഥമെഴുതിയതുമുതല്‍ ആ വിസ്മയമിങ്ങനെ വാനോളം വളര്‍ന്ന് വളര്‍ന്ന് കൊണ്ടിരിക്കുകയുമായിരുന്നു. യുവജന കമ്മീഷന്‍ ചെയര്‍ പേഴ്‌സയെന്ന നിലയില്‍ ഒന്നരലക്ഷത്തോളം മാസശമ്പളവും വാങ്ങി,ചിന്ത നടത്തിയ
കണ്ണഞ്ചിപ്പിക്കുന്ന പ്രകടനവും വിസ്മയത്തോത് പതിന്‍മടങ്ങ് വര്‍ദ്ധിപ്പിച്ചു.
എന്നാല്‍ അതേ സമയം തന്നെ UGC യുടെ JRF കിട്ടുകയും ഫുള്‍ ടൈം ആയി മാസം 38000 രൂപയോളം കൈപ്പറ്റുകയും ചെയ്ത് ഈയടുത്ത് Phd നേടിയെടുക്കുകയും ചെയ്തു.
ഡോ. ചിന്താ ജെറോമായി മാറുകയും ചെയ്തു.. യുവജന കമ്മീഷന്‍ ചെയര്‍ പേഴ്‌സായി നിയമിക്കപ്പെട്ടപ്പോള്‍ പാര്‍ട്ട് ടൈമാക്കിയെന്നാണ്
ചിന്ത പറയുന്നത്.

JRF ന് പാര്‍ട്ട് ടൈം റിസര്‍ച്ച് ഇല്ലല്ലോ വിസ്മയമേ..
മാത്രമല്ല. ഫുള്‍ ടൈം പാര്‍ട്ട് ടൈമാക്കാനും സാധ്യമല്ല.
സഖാവാണെങ്കില്‍ എന്തും സാധ്യമാണ് എന്ന നയപ്രകാരം സുനില്‍ .പി.ഇളയിടത്തിന്റെ ഡോക്ടേറ്റ് കഥ ഇവിടെ പ്രസ്താവ്യമാണ്. സ്വന്തം ഗൈഡിന്റെ പുസ്തകം കോപ്പിയടിച്ച് തീസിസ് തയ്യാറാക്കിയതിനാല്‍ കാലടി സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കിയില്ല.
ഇളയിടം വൈപ്പിന്‍ മന്ത്രിയുടെ കാല്‍ക്കല്‍ വീണു. സര്‍വ്വകലാശാല V C ക്ക് പ്രത്യേക അധികാരമുണ്ട്. നാലാമതൊരാളെക്കൊണ്ട് തീസിസ് പരിശോധിപ്പിച്ച് ബിരുദം നല്‍കാം.
അങ്ങനെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് V C യെക്കൊണ്ട് നേടിയെടുത്ത ഡോക്ടറേറ്റ് കൊണ്ട് UGC യുടെ നിയമം മറികടന്നു. അധ്യാപകര്‍ Phd നേടണമെന്ന നിയമം.

ചിന്താ ജെറോമും ഞങ്ങളുടെ ഈ സംശയം മാറ്റിത്തരണം.
മറ്റൊരു വലിയ post ലിരുന്നു കൊണ്ട് ലളിതമായി ചെയ്യാവുന്ന ഒന്നാണോ Phd റിസര്‍ച്ച്.?
ഒന്നുകില്‍ യുവജനക്കമ്മീഷന്‍ എന്ന post ലിരുന്ന് ശമ്പളം വാങ്ങി Phd റിസര്‍ച്ച് നടത്തി.
Ep ജയരാജന്‍, പി.കെ ശ്രീമതി, മെഴ്‌സിക്കുട്ടിയമ്മ, ശിവന്‍ കുട്ടി തുടങ്ങിയ പണ്ഡിതരുടെ പിന്തുണയുണ്ട്. പിണറായിയും പാറ പോലെ കൂടെയുണ്ട്. സുനില്‍ പി ഇളയിടത്തിന്റെ മഹാഭാരത പ്രഭാഷണം കേട്ടതോടെയാണ് ചങ്ങായിക്കു കാര്യം പിടികിട്ടിട്ടിയിട്ടില്ല എന്ന് മനസ്സിലായത്.

ചിന്താ ജെറോം റിസര്‍ച്ച് ചെയ്തിട്ടില്ല എന്നോ തീസിസ് വാടകയ്ക്ക് എഴുതി നല്‍കുന്ന മാഫിയയുടെ കയ്യില്‍ നിന്ന് പണം നല്‍കി കൈപ്പറ്റിയെന്നോ ഞാന്‍ പറയുന്നില്ല.
നിയമങ്ങളെ മറികടന്നതെങ്ങനെ എന്നറിയാന്‍ ഒരു പൗരന്റെ ആകാംക്ഷ മാത്രം.
ഫിലോസഫി പാര്‍ട്ട് ടൈം റിസര്‍ച്ച് ചെയ്യാന്‍ ഞാന്‍ യൂണിവേഴ്‌സിറ്റികളെ സമീപിച്ചപ്പോള്‍ വലിയ ചട്ടങ്ങളാണ് പറഞ്ഞത്. അത് ഞാന്‍ പുസ്തകമാക്കി പ്രസിദ്ധീകരിച്ചു.
ഡോക്ടറേറ്റ് ഒന്നും കിട്ടാതെ. അസൂയ കൊണ്ടാണ്. മോഡിയെ പിന്തുണയ്ക്കാതെ
സഖാവായി നിന്നിരുന്നെങ്കില്‍ ജോണ്‍ ഡിറ്റോ, നിന്റെ പുസ്തകത്തിന് സാഹിത്യ അക്കാഡമിയുടെ വൈജ്ഞാനിക സാഹിത്യ അവാര്‍ഡും, സ്‌കൂള്‍ അധ്യാപകരുടെ രചനയ്ക്കുള്ള ജോസഫ് മുണ്ടശ്ശേരി പുരസ്‌ക്കാരവും കിട്ടിയേനെ.
എന്തിന്, പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടുമോ?

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്