ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ദിലീപിനോട് കമ്മിറ്റ്‌മെന്റ് ഉണ്ട്, അവന്‍ ആവശ്യപ്പെട്ടാല്‍ പിറ്റേദിവസം മുതല്‍ സിനിമയുടെ ജോലികള്‍ ആരംഭിക്കും: ജോണി ആന്റണി

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് കോമഡി ബ്ലോക്ബസ്റ്ററുകളില്‍ ഒന്നാണ് സിഐഡി മൂസ. ജോണി ആന്റണി ഒരുക്കിയ ചെയ്ത ചിത്രത്തിന് സീക്വല്‍ ഒരുക്കുമെന്ന് സംവിധായകന്‍ നേരത്തെ തുറന്നു പറഞ്ഞിരുന്നു. എന്നാല്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ഒരു വിവരങ്ങളും ഇതുവരെ എത്തിയിട്ടില്ല.

സിഐഡി മൂസ 2 വരുമോ എന്ന ചോദ്യത്തിന് വീണ്ടും പ്രതികരിച്ചിരിക്കുകയാണ് ജോണി ആന്റണി. എല്ലാവരും ചോദിക്കുന്ന ഒന്നാണ് സിഐഡി മൂസയുടെ രണ്ടാം ഭാഗം ഉണ്ടാകുമോ എന്നത്. താന്‍ ഒന്നും ആകാതിരുന്ന കാലത്താണ് ദിലീപ് കഴിവ് തെളിയിക്കാന്‍ ഒരു അവസരം തന്നതും സിഐഡി മൂസ നിര്‍മ്മിക്കാമെന്ന് ഏറ്റതും.

അന്ന് ദിലീപ് അതിന് തയ്യാറായിരുന്നില്ലെങ്കില്‍ ഇന്ന് താനെന്ന സംവിധായകന്‍ ഉണ്ടാകുമോ എന്ന് അറിയില്ല. ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണയ്ക്കും സിബിക്കും തനിക്കുള്ളത് പോലുള്ള കമ്മിറ്റ്‌മെന്റ് ഉണ്ട്.

അതുകൊണ്ട് ദിലീപ് സിഐഡി മൂസയ്ക്ക് രണ്ടാം ഭാഗം വേണമെന്ന് ആവശ്യപ്പെട്ടാല്‍ പിറ്റേ ദിവസം അതിനുള്ള ജോലികള്‍ ആരംഭിക്കും. അത്രത്തോളം ബ്ലോക്ക് ബസ്റ്ററായ സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുക്കുന്നത് വലിയ ജോലിയാണ്. അതില്‍ അന്ന് മിന്നി തിളങ്ങിയ പല താരങ്ങളും ഇന്നില്ല.

ഇന്നത്തെ കാലത്ത് ഒരു സിനിമയക്ക് രണ്ടാം ഭാഗം ഒരുക്കുന്നത് വലിയ ജോലിയാണ്. ഒട്ടും പുറകിലോട്ട് പോകാത്ത തരത്തില്‍ വേണം സിനിമ ചെയ്യാന്‍ എന്നാണ് ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ജോണി ആന്റണി പറയുന്നത്.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്