മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഡേറ്റ് കിട്ടാത്തതു കൊണ്ട് എടുത്ത സിനിമയല്ല അത്, അവരുടെ ഡേറ്റിന് കാത്തു നില്‍ക്കാറില്ല: ജോഷി

താന്‍ ഇതുവരെയും ഒരു സൂപ്പര്‍ താരത്തിന്റെ ഡേറ്റിന് പോലും കാത്തു നിന്നിട്ടില്ലെന്ന് സംവിധായകന്‍ ജോഷി. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഡേറ്റ് കിട്ടാത്തതു കൊണ്ടാണ് തന്റെ സിനിമകളില്‍ ജോജുവും ദിലീപുമൊക്കെ നായകന്‍മാരായത് എന്ന സംസാരം സിനിമാ മേഖലയില്‍ ഉണ്ടായിരുന്നതായും ജോഷി പറയുന്നു.

ഇക്കാലത്തിനിടയ്ക്ക് ഒരു സൂപ്പര്‍താരത്തിന്റെയും ഡേറ്റിന് വേണ്ടി കാത്തുനിന്നിട്ടില്ല. ഒരു നടനെയും ആശ്രയിച്ചല്ല താന്‍ ഉയര്‍ന്നു വന്നതും. ‘പൊറിഞ്ചു മറിയം ജോസ്’ ചെയ്തപ്പോള്‍ സിനിമാ മേഖലയില്‍ അതിനെ കുറിച്ച് ഒരു സംസാരം ഉണ്ടായിരുന്നു.

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും ഡേറ്റ് കിട്ടാത്തതു കൊണ്ടാണ് ജോഷി, ജോജുവിനെ വച്ച് പടം ചെയ്യുന്നതെന്ന്. ദിലീപിനെ വച്ച് ‘റണ്‍വേ’ ചെയ്തപ്പോഴും ഇങ്ങനെയൊക്കെ ആയിരുന്നു പറഞ്ഞത്. മമ്മൂട്ടിയും മോഹന്‍ലാലും നാല്‍പ്പതിലേറെ വര്‍ഷമായി സിനിമയിലുണ്ട്.

അപാരമായ അഭിനയ സിദ്ധി കൊണ്ട് മാത്രമല്ല ഇന്നും അവര്‍ സിനിമയില്‍ തുടരുന്നത്. ജോലിയോടുള്ള സമര്‍പ്പണത്തിന്റെ ഫലം കൂടിയാണത് എന്നാണ് ജോഷി മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. ഇതിനൊപ്പം പൊതുപരിപാടികളില്‍ പ്രത്യക്ഷപ്പെടാത്തതിനെ കുറിച്ചും സംവിധായകന്‍ പറയുന്നുണ്ട്.

തനിക്ക് പ്രസംഗിക്കാനുള്ള കഴിവില്ല. ഒരു വേദിയില്‍ കയറി വെറുതെ നന്ദി, നമസ്‌കാരം എന്ന് പറഞ്ഞു പോകുന്നതില്‍ താല്‍പര്യം ഇല്ലാത്തതു കൊണ്ട് പ്രസംഗ വേദികളില്‍ തന്നെ കാണാനാവില്ല. ഷൂട്ടിംഗ് സ്ഥലത്ത് പോലും താന്‍ മൈക്ക് ഉപയോഗിക്കാറില്ല. തന്റെ ശബ്ദം അത്ര പോലും പുറത്ത് കേള്‍ക്കുന്നത് ഇഷ്ടമല്ലെന്നാണ് സംവിധായകന്‍ പറയുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ