ഒരു നടന്‍ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാള്‍ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ..: ജൂഡ് ആന്തണി

സംവിധായകന്‍ ജൂഡ് ആന്തണിയുടെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ഒരു നടനെ കുറിച്ച് ഒറ്റയൊരു വരി മാത്രമാണ് പോസ്റ്റ് ചെയ്തത് എങ്കിലും പോസ്റ്റ് ചര്‍ച്ചയാവുകയാണ്. ഒരു വരി മാത്രമാണ് ജൂഡ് ആന്തണി ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

”ഒരു നടന്‍ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാള്‍ പഠിപ്പിച്ചു തന്നു. നന്ദി കുരുവെ” എന്നാണ് ജൂഡ് ആന്തണിയുടെ പോസ്റ്റ്. എന്നാല്‍ സംവിധായകന്‍ ഉദ്ദേശിച്ചത് ആരെയാണെന്ന് സൂചിപ്പിച്ചിട്ടില്ല. പോസ്റ്റില്‍ പറഞ്ഞിരിക്കുന്ന നടന്‍ ആരാണ് എന്നാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ തേടികൊണ്ടിരിക്കുന്നത്.

നിരവധി കമന്റുകളാണ് പോസ്റ്റിന് വരുന്നത്. ‘നന്ദി കുരുവെ’ എന്ന ഭാഗം എടുത്ത് ഗുരു സോമസുന്ദരത്തെ കുറിച്ചാണോ എന്ന് ചിലര്‍ ചോദിക്കുന്നണ്ട്. ”ഈ പറഞ്ഞ ‘ഒരാള്‍’ക്ക് പേരില്ലേ? അതോ ആ പേര് പറയാനുള്ള ധൈര്യം താങ്കള്‍ക്കില്ലേ?, സിനിമക്കാര്‍ പേര് പോലും പറയാന്‍ ധൈര്യം ഇല്ലാതെ ഇങ്ങനെ ബ്ലാക്മെയ്ല്‍ രാഷ്ട്രീയം കളിക്കുമ്പോള്‍ കമെന്റും ലൈകും ഇടുന്നവരെ പത്തല് വെട്ടി അടിക്കണം.”

”അങ്ങനെ മലയാള സിനിമയില്‍ പേരില്ലാത്ത ഒരു പ്രമുഖനും കൂടി ജനിച്ചിരിക്കുന്നു, ഇത്തരം ഒരു കാര്യം ഒരു പ്ലാറ്റ്‌ഫോമില്‍ പറയുമ്പോള്‍ അത് ആരാണെന്ന് തുറന്നുപറയാനുള്ള ഒരു ആര്‍ജ്ജവം കാണിക്കണം അതാണ് അന്തസ്സ് . അല്ലെങ്കില്‍ അത്തരം പണികള്‍ക്ക് നില്‍ക്കരുത്” എന്നിങ്ങനെയാണ് ചില കമന്റുകള്‍.

Read more

അതേസമയം, ‘2018 എവരിവണ്‍ ഈസ് എ ഹീറോ’ എന്ന ചിത്രമാണ് ജൂഡ് ആന്റണിയുടേതായി റിലീസിന് ഒരുങ്ങുന്നത്. 2018ലെ മഹാപ്രളയത്തെ ആധാരമാക്കിയാണ് സിനിമ. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍, ആസിഫ് അലി, ഇന്ദ്രന്‍സ്, ലാല്‍, അപര്‍ണ ബാലമുരളി, ഗൗതമി നായര്‍, ശിവദ തുടങ്ങി വന്‍ താരനിര തന്നെ സിനിമയുടെ ഭാഗമാകുന്നുണ്ട്.