സിസ്റ്റര്‍ അഭയ കൊലപാത കേസിലെ പ്രതികളുടെ തിരുവസ്ത്രം ഇനിയെങ്കിലും സഭ തിരിച്ചു വാങ്ങിക്കണമെന്ന് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. കേസില്‍ തോമസ് കോട്ടൂരിനും സിസ്റ്റര്‍ സെഫിക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു കൊണ്ടാണ് തിരുവനന്തപരും സിബിഐ പ്രത്യേക കോടതിയുടെ വിധി. ഇതിന് പിന്നാലെയാണ് സംവിധായകന്റെ പ്രതികരണം.
“”ഇനിയെങ്കിലും സെഫി എന്ന കാരുണ്യം വറ്റിയ സ്ത്രീയുടേയും കോട്ടൂരെന്ന അലവലാതിയുടെയും തിരുവസ്ത്രം സഭ തിരിച്ചു വാങ്ങിക്കണം. സഭയെയും തിരുവസ്ത്രമണിയുന്നവരെയും ബഹുമാനിക്കുന്ന ഞാനുള്‍പ്പെടെയുള്ള വിശ്വാസികളെ കൊഞ്ഞനം കുത്തി കാണിക്കരുത്”” എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ഒന്നാം പ്രതി തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തം തടവും മൂന്നാം പ്രതി സെഫിക്ക് ജീവപര്യന്തം തടവും ശിക്ഷയുമാണ് ലഭിച്ചത്. ജഡ്ജി കെ.സനല്‍കുമാറാണ് വിധി പറഞ്ഞത്. കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ തെളിഞ്ഞിരിക്കുന്നത്.
Read more
അതേസമയം, ആരോപണങ്ങള്‍ അവിശ്വസനീയമാണെന്നും പ്രതികള്‍ക്ക് തങ്ങളുടെ നിരപരാധിത്യം തെളിയിക്കാനും അപ്പീല്‍ നല്‍കാനുള്ള അവസരമുണ്ടെന്നുമാണ് ക്‌നാനായ കത്തോലിക്കാ സഭയുടെ പ്രതികരണം.