വെട്ടേറ്റുതൂങ്ങിയ കൈയുമായി ഒരാള്‍ സെറ്റിലേക്ക് ഓടിക്കയറി, ഓണസദ്യ ഒരുക്കിയിരുന്ന ഹാളിലേക്ക് വന്നപ്പോള്‍ കണ്ടത് യുദ്ധക്കളം: കമല്‍

ഓണദിവസത്തെ ചിത്രീകരണത്തിനിടെയുണ്ടായ ഞെട്ടിപ്പിക്കുന്ന സംഭവം ഓര്‍ത്തെടുത്ത് സംവിധായകന്‍ കമല്‍. ശുഭയാത്ര എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഉണ്ടായ സംഭവമാണ് കമല്‍ വെളിപ്പെടുത്തിയത്. ഓണത്തിനോടനുബന്ധിച്ച് മാതൃഭൂമി ന്യൂസില്‍ അതിഥിയായെത്തിയപ്പോഴാണ് കമല്‍ ഭയപ്പെടുത്തിയ അനുഭവം തുറന്നു പറഞ്ഞത്.

ശുഭയാത്രയുടെ ഭൂരിഭാഗം രംഗങ്ങളും മുംബൈയിലായിരുന്നു ചിത്രീകരിച്ചതെങ്കിലും ചില ഭാഗങ്ങള്‍ ചെന്നൈയിലും ചിത്രീകരിച്ചിരുന്നു. മുംബൈയിലെ വീടുകളുടേതെന്ന രീതിയില്‍ വീടുകളുടെ ഉള്‍ഭാഗം ചിത്രീകരിക്കാനാണ് ചെന്നൈയില്‍ പോയത്. അരുമ്പാക്കം എന്ന സ്ഥലത്ത് മുംബൈയിലെ തെരുവെന്നപോലെ സെറ്റുചെയ്ത് ഇന്നസെന്റിന്റെ വീടിന്റെ രംഗങ്ങള്‍ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്നസെന്റ്, കെ.പി.എ.സി ലളിത, ജയറാം, പാര്‍വതി എന്നിവരൊക്കെയുണ്ട്.

ഓണത്തിന് രണ്ടുദിവസം മുന്നേ ചിത്രീകരണം തുടങ്ങിയെങ്കിലും തിരുവോണ ദിവസവും ജോലി തുടരേണ്ടിവന്നു. ചിത്രീകരണസ്ഥലത്തിന് അടുത്തുള്ള ഹാളിലായിരുന്നു ഓണസദ്യ ഏര്‍പ്പാടാക്കിയിരുന്നത്. ഉച്ചയ്ക്ക് 12 മണിയായിക്കാണും. റോഡില്‍ ഒരു ബഹളം കേള്‍ക്കുന്നു.

ഏതോ രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള അടിയായിരുന്നു അവിടെ നടന്നത്. സംഘര്‍ഷത്തിനിടെ ഒരാള്‍ എതിര്‍ചേരിയിലുള്ള മറ്റൊരാളെ വെട്ടി. കുറേ വെട്ടുകിട്ടി അയാള്‍ക്ക്. കൈയൊക്കെ അറ്റുപോകുന്ന രീതിയിലായിരുന്നു. ഇയാള്‍ മരണവെപ്രാളവുമായി ഓടിവന്ന് കയറിയത് നമ്മുടെ സെറ്റിലേക്കാണ്. എതിര്‍ ഗ്രൂപ്പ് പിന്നാലെ.

അയാള്‍ ഓടിക്കയറിയത് സദ്യ ഒരുക്കിവെച്ചിരിക്കുന്ന ഹാളിലേക്കായിരുന്നു. അതിനുമേലേക്കാണ് അയാള്‍ വീണത്. ആകെക്കൂടി അലങ്കോലമായി. പൊലീസ് വന്ന് രംഗം ശാന്തമാക്കിയ ശേഷം സദ്യ ഒരുക്കിയിരുന്ന ഹാളിലേക്ക് വന്നപ്പോള്‍ കണ്ടത് യുദ്ധക്കളം തന്നെയായിരുന്നു- കമല്‍ ഓര്‍മിച്ചു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്